സുന്ദരനല്ലെന്ന് ആരോപിച്ചു നവവധു ഭർത്താവിനെ അമ്മിക്കല്ലിന് തലയ്ക്കിടിച്ചു കൊന്നു. തമിഴ്നാട്ടിലെ കടലൂരിനു സമീപം ഇന്നലെയാണ് ഇരുപത്തിരണ്ടുകാരി, യുവാവിനെ കൊലപ്പെടുത്തിയത്. മരം കൊണ്ടു ശിൽപ്പമുണ്ടാക്കുന്നതിൽ വിദഗ്ധനായിരുന്നു കൊല്ലപ്പെട്ട യുവാവ്.
ഒരാഴ്ച മുൻപായിരുന്നു ഇവരുടെ വിവാഹം. യുവാവ് സുന്ദരനല്ലെന്നും വധുവിനു ചേരില്ലെന്നും വിവാഹശേഷം യുവതിയുടെ വീട്ടിലെത്തിയപ്പോൾ യുവതിയുടെ ബന്ധുക്കൾ അഭിപ്രായപ്പെട്ടിരുന്നു.
ഇതുകേട്ട് ദുഃഖിതയായ തിരികെ ഭർതൃവീട്ടിലെത്തിയപ്പോൾ ആരോടും സംസാരിച്ചിരുന്നില്ല. പിന്നീടു തന്റെ ഭർത്താവിനെ ആരോ തലയ്ക്കടിച്ചു കൊന്നുവെന്ന് ബന്ധുക്കളെ അറിയിക്കുകയായിരുന്നു.
സംശയം തോന്നിയ പൊലീസിന്റെ ചോദ്യം ചെയ്യലിലാണു യാഥാർഥ്യം വെളിവായത്. അറസ്റ്റിലായ യുവതിയെ റിമാൻഡ് ചെയ്തു.