വിഷു- ഈസ്റ്റര്‍ വിപണികള്‍ സജീവമായതോടെ സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു. പച്ചക്കറികളുടെ വില ഇരട്ടിയായിട്ടുണ്ട്. ബീന്‍സിന്റെയും പയറിന്റെയും വില കിലോയ്ക്ക് നൂറ് രൂപയിലെത്തി.
വിഷു- ഈസ്റ്റര്‍ വിപണി സജീവമായതോടെ ഓരോ ദിവസവും വില ഉയരുകയാണ്. പയറിനു 50 രൂപ ആയത് നൂറു രൂപയിലെത്തി. പാവയ്ക്ക 60 ല്‍ എത്തി. കാരറ്റിന് 80 രൂപയിലെത്തി. ചെറിയ ഉള്ളി, ബീറ്റ്‌റൂട്ട് കുമ്പളങ്ങ, പടവലങ്ങ, മുരിങ്ങക്ക, പച്ചമുളക്, എന്നിവയുടെ വില ഇരട്ടിയായി.
നീണ്ട നിന്ന ലോറി സമരത്തെതുടര്‍ന്നാണ് പലചരക്ക് പച്ചക്കറി വിപണിയുടെ വില ഇരട്ടിയായത്. എന്നാല്‍ കണിവെള്ളരി, തക്കാളി, സവാള എന്നിവയുടെ വില ഉയര്‍ന്നിട്ടില്ല.