അബ്ദുനാസര്‍ മഅദനി സുപ്രീം കോടതിയെ സമീപിക്കും

madhani

സുപ്രീം കോടതിയെ വിചാരണ അനിശ്ചിതമായി നീളുന്നതിനെതിരെ സമീപിക്കുമെന്ന് പി ഡി പി നേതാവ് അബ്ദുനാസര്‍ മഅദനി. തദ്ദേശവകുപ്പു മന്ത്രി കെ ടി ജലീല്‍ ഇന്ന് മഅദനിയെ ബെംഗളൂരുവിലെ വീട്ടിലെത്തി സന്ദര്‍ശിച്ചിരുന്നു. ഈ അവസരത്തിലാണ് സുപ്രീം കോടതിയെ സമീപിക്കുന്ന കാര്യം അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. മഅദനി കുറ്റക്കാരന്‍ അല്ലെന്ന് ബോധ്യമുള്ളതിനാലാണ് ജീവിതം ദുസ്സഹമാക്കാന്‍ കേസ് നീട്ടി കൊണ്ട് പോകുന്നതെന്ന് കെ ടി ജലീല്‍ പറഞ്ഞു.എന്നാൽ കര്‍ണാടക നിയമ സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിനു ശേഷമാകും സുപ്രീ കോടതിയെ സമീപിക്കുകയെന്നും അദ്ദേഹം പറഞ്ഞു. 2008ല്‍ ബെംഗളൂരുവില്‍ നടന്ന സ്‌ഫോടനപരമ്പരക്കേസില്‍ 31-ാം പ്രതിയാണ് മഅദനി. ബെംഗളൂരു നഗരം വിട്ടുപോകരുതെന്ന ഉപാധിയില്‍ നിലവില്‍ ജാമ്യത്തില്‍ കഴിയുകയാണ് മഅദനി.