സോഷ്യല്‍ മീഡിയയിലൂടെ പണം അയക്കാം

social media

ഇനി  സോഷ്യല്‍ മീഡിയയിലൂടെ പണം അയക്കാം. ഐസിഐസിഐ ബാങ്ക്‌ പുതിയ സംവിധാനവുമായി രംഗത്തെത്തി. ഇതിലൂടെ ഇ- മെയില്‍ വഴിയും വാട്ട്‌സ്ആപ്പ് വഴിയും പണം അയക്കാവുന്നതാണ്. മണി 2 ഇന്ത്യ എന്ന ആപ്ലിക്കേഷനുകളിലൂടെയാണ് ഇത് സാധ്യമാകുന്നത്.മണി 2 ഇന്ത്യ എന്ന ആപ്ലിക്കേഷനില്‍ നിന്നും പണം അയക്കുന്നതിനായി ഒരു ലിങ്ക് ജനറേറ്റ് ചെയ്ത ശേഷം ഇത് പണം അയക്കേണ്ട ആളിന് സോഷ്യല്‍ മീഡിയയിലൂടെ ഷെയര്‍ ചെയ്യാവുന്നതാണ്. തുടര്‍ന്ന് ഈ ലിങ്കില്‍ അക്കൗണ്ട് വിവരങ്ങളും മറ്റും ചേര്‍ക്കണം. എന്നാൽ ഈ ലിങ്കിന്റെ വാലിഡിറ്റി 24 മണിക്കൂറാണ്. പണം അയക്കുന്ന ആള്‍ പറഞ്ഞു കൊടുക്കുന്ന നാലക്ക പിന്‍ ഉപയോഗിച്ച് മാത്രമേ ഇത് തുറക്കാന്‍ സാധിക്കുകയുള്ളു. വിവരങ്ങള്‍ ചേര്‍ത്ത് കഴിഞ്ഞതിന് ശേഷം ഉപയോക്താവിന് ഇത് ഉറപ്പാക്കിയ ശേഷം പണം അയക്കാവുന്നതാണ്.