ലാലു പ്രസാദ് യാദവിന്റെ മകന്റെ വിവാഹം അനുയായികള്‍ അലങ്കോലമാക്കി

lalu wedding

ആർജെഡി നേതാവും ബിഹാർ മുൻ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിന്റെ മകന്റെ വിവാഹം അനുയായികള്‍ തന്നെ അലങ്കോലമാക്കി. ലാലുവിന്റെ മകന്‍ തേജ് പ്രതാപ് യാദവിന്റെ വിവാഹത്തിന് വന്‍ ജനസമൂഹമാണ് എത്തിയിരുന്നത്. നിയന്ത്രണങ്ങളെല്ലാം കാറ്റിൽ പറത്തിയ ജനക്കൂട്ടം ഭക്ഷണവും പാത്രങ്ങളും എടുത്തു കൊണ്ടു പോകാനുള്ള ശ്രമിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം. കഴിഞ്ഞ ദിവസമായിരുന്നു തേജ് പ്രതാപും ആര്‍ജെഡി എംഎല്‍എ ചന്ദ്രിക റായിയുടെ മകളുമായ ഐശ്വര്യ റായിയും തമ്മിലുള്ള വിവാഹം. ആയിരക്കണക്കിന് ആളുകളെ സ്വീകരിക്കാനുള്ള ഒരുക്കങ്ങളാണ് നടത്തിയിരുന്നത്. കല്ല്യാണത്തിന് വരനും വധുവും മാല ചാര്‍ത്തിയ ഉടനെ തന്നെ ആര്‍ജെഡി അനുയായികള്‍ മുന്നിലെ വേലി തകര്‍ത്തു. അതിനെ തുടർന്ന് ഭക്ഷണ സാധനങ്ങള്‍ എടുത്തു കൊണ്ടു പോകാന്‍ വേണ്ടി ഇരച്ചുകയറിയ ജനക്കൂട്ടം വിഐപികളും മാധ്യമപ്രവര്‍ത്തകരെയും തമ്മില്‍ വേര്‍തിരിച്ചിരുന്ന പന്തല്‍ ഉള്‍പ്പെടെ നശിപ്പിച്ചു. തുടര്‍ന്ന് ഭക്ഷണം കഴിക്കുന്ന സ്ഥലത്തെത്തി അവിടെയും നാശനഷ്ടങ്ങള്‍ വരുത്തി. തിക്കിലും തിരക്കിലും ക്യാമറകളും മറ്റ് ഉപകരണങ്ങളും തകരാറിലായി . പലര്‍ക്കും മര്‍ദനവുംഏറ്റിട്ടുണ്ട്. 7000 പേര്‍ക്ക് ഭക്ഷണം തയാറാക്കിയിരുന്നത്. ആളുകളെ നിയന്ത്രിക്കുന്നതില്‍ കൃത്യമായ നിര്‍ദേശങ്ങൾ ഇല്ലാതെയിരുന്നതിലാണ് പ്രശ്നങ്ങൾ ഉണ്ടായെതെന്നാണ് വിലയിരുത്തൽ.