ഡൽഹിൽ കനത്ത മഴയും പൊടിക്കാറ്റും

wind

ഡൽഹിൽ കനത്ത മഴയും പൊടിക്കാറ്റും. പൊടിക്കാറ്റ് രൂക്ഷമായതിന് പിന്നാലെ ആകാശം ഇരുണ്ടു. വിമാന സര്‍വീസ് ഉള്‍പ്പെടെയുള്ള ഗതാഗത സംവിധാനം നിലച്ചു. ഡല്‍ഹിയിലെ ഇന്ദിരാ ഗാന്ധി അന്താരാഷ്ര്ട വിമാനത്താവളത്തില്‍നിന്നുള്ള വിമാന സര്‍വീസുകള്‍ എല്ലാം തടസപ്പെട്ടിരിക്കുകയാണ്. റണ്‍വേയില്‍ ഉള്‍പ്പെടെ പൊടിക്കാറ്റ് കാഴ്ച തടസ്സപെടുത്തിയതിനെ തുടര്‍ന്നാണ് വിമാന സര്‍വീസുകള്‍ തടസപ്പെട്ടത്. നോയിഡയില്‍ മെട്രോ സര്‍വീസ് അരമണിക്കൂറോളം നിര്‍ത്തിവച്ചു. ഡല്‍ഹിയിലും ഗുരുഗ്രാമിലും നോയിഡയിലുമാണു പൊടിക്കാറ്റ് ആഞ്ഞടിക്കുന്നത്. പലയിടത്തും റോഡിലേക്കു മരങ്ങള്‍ വീണതു ഗതാഗത തടസ്സമുണ്ടാക്കിയിട്ടുണ്ട്. രാവിലെ എട്ടരയ്ക്ക് 30.6 ഡിഗ്രിയായിരുന്നു താപനില. പൊടിക്കാറ്റും മഴയും സംബന്ധിച്ച മുന്നറിയിപ്പ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കിയിരുന്നു. ഉത്തരാഖണ്ഡ്, ജമ്മു കശ്മീര്‍, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലും ഇടിയോടു കൂടിയ മഴയുണ്ടാകുമെന്നു നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്.