പത്തനംതിട്ടയില്‍ കള്ളവോട്ട്; ആരോപണവുമായി ആന്റോ ആന്റണി

പത്തനംതിട്ടയില്‍ ഉടനീളം വലിയ രീതിയിൽ കള്ളവോട്ട് നടന്നുവെന്ന് ആന്റോ ആന്റണി എംപി. പാര്‍ലമെന്റ് മണ്ഡലത്തില്‍ 70000 വോട്ടര്‍മാരുടെ പേര് വോട്ടര്‍ പട്ടികയില്‍ നിന്ന് വെട്ടിമാറ്റിയെന്നും അദ്ദേഹം പറഞ്ഞു. പേര് വെട്ടിമാറ്റിയതുമായി ബന്ധപ്പെട്ട് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് ആന്റോ ആന്റണി ആവശ്യപ്പെട്ടു. കള്ളവോട്ട് നടന്ന ബൂത്തിലെ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണത്തിന് കൈമാറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ആന്റോ ആന്റണി വാര്‍ത്താസമ്മേളനത്തിന് വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് മാറ്റിയതിനാല്‍ വോട്ട് ചെയ്യാന്‍ സാധിക്കാത്ത രണ്ട് പേരുമായാണ് എത്തിയത്.