തൃശൂർക്കാരിയായ നടി പൂരത്തെക്കുറിച്ച് പറഞ്ഞത് വിവാദമാകുമോ ?

rima kallumkal

തൃശൂര്‍ പൂരം ആണുങ്ങളുടേത് മാത്രമോ? സംശയം നടി റിമാ കല്ലിങ്കലാണ് ഉന്നയിച്ചിരിക്കുന്നത് . വിദേശത്തൊക്കെ വലിയ വലിയ ഫെസ്റ്റിവലുകള്‍ നടക്കുമ്പോള്‍ അവിടെ ആണുങ്ങള്‍ മാത്രമാണോ വരുന്നതെന്നും റിമ ചോദിക്കുന്നു. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് തൃശൂർക്കാരിയായ നടി പൂരത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞത്.

”തൃശൂർ പൂരം ആണുങ്ങളുടെ മാത്രം പൂരമാണ്. ഭയങ്കര കഷ്ടമാണത്. വിദേശത്തൊക്കെ വലിയ ആഘോഷങ്ങൾ നടക്കുമ്പോൾ അവിടെ ആണുങ്ങൾ മാത്രമാണോ വരുന്നത്? പെണ്ണുങ്ങളും വരുന്നില്ലേ? അതുപോലെ നമുക്കിവിടെയും തുടങ്ങാം. ഒരു പ്രശ്നമുണ്ട്. തിരക്കു കാരണമാണ് സ്ത്രീകളിൽ പലരും പോകേണ്ടെന്നു തീരുമാനിക്കുന്നത്. എങ്കിലും അമ്പലങ്ങളിലാണെങ്കിലും മറ്റ് പൊതു സ്ഥലങ്ങളിലും സ്ത്രീകളും പുരുഷന്മാരും ഒന്നിച്ചു ചേരുമ്പോഴല്ലേ രസം? അപ്പോഴല്ലേ ഒരുമയുള്ളൂ? ആണുങ്ങൾ മാത്രം പോയിട്ടെന്തു കാര്യം? ആഘോഷത്തിൽ എല്ലാവരും ഒന്നിക്കുക എന്നത് ഇവിടെ നടക്കുന്നില്ല. കാരണം ആണുങ്ങൾ മാത്രമാണ് വരുന്നത്.” റിമയുടെ പ്രതികരണം വലിയ വിവാദമാകുമോ എന്നാണ് മാധ്യമങ്ങൾ ഉറ്റു നോക്കുന്നത്.