Thursday, March 28, 2024
HomeKeralaസ്വാ​ശ്ര​യ മെ​ഡി​ക്ക​ല്‍ ഫീ​സ് നി​ര്‍ണ​യ​ത്തി​നു​ള്ള സ​മി​തി പു​നഃ​സം​ഘ​ടി​പ്പി​ക്കാ​നു​ള്ള ബി​ല്‍

സ്വാ​ശ്ര​യ മെ​ഡി​ക്ക​ല്‍ ഫീ​സ് നി​ര്‍ണ​യ​ത്തി​നു​ള്ള സ​മി​തി പു​നഃ​സം​ഘ​ടി​പ്പി​ക്കാ​നു​ള്ള ബി​ല്‍

തെ​ര​ഞ്ഞെ​ടു​പ്പു പെ​രു​മാ​റ്റ ച​ട്ടം നി​ല​നി​ല്‍ക്കു​ന്ന​തി​നാ​ല്‍ സ്വാ​ശ്ര​യ മെ​ഡി​ക്ക​ല്‍ ഫീ​സ് നി​ര്‍ണ​യ​ത്തി​നു​ള്ള സ​മി​തി പു​നഃ​സം​ഘ​ടി​പ്പി​ക്കാ​നു​ള്ള ബി​ല്‍ നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ലേ​ക്ക് മാ​റ്റി. ഇ​ത് ഓ​ര്‍ഡി​ന​ന്‍സാ​ക്കി ഇ​റ​ക്കാ​നാ​യി​രു​ന്നു സ​ര്‍ക്കാ​ര്‍ നി​ശ്ച​യി​ച്ചി​രു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​ഷ​ന്‍റെ അ​നു​മ​തി ല​ഭി​ക്കാ​ത്ത​തി​നാ​ലാ​ണ് സ​ര്‍ക്കാ​രി​ന്‍റെ പു​തി​യ തീ​രു​മാ​നം. മാ​ര്‍ച്ചി​ല്‍ മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ല്‍കി​യ ഓ​ര്‍ഡി​ന​ന്‍സ് പെ​രു​മാ​റ്റ ച​ട്ടം ചൂ​ണ്ടി​ക്കാ​ട്ടി ഗ​വ​ര്‍ണ​ര്‍ ഒ​പ്പു​വ​ച്ചി​രു​ന്നി​ല്ല. ജ​സ്റ്റി​സ് രാ​ജേ​ന്ദ്ര​ബാ​ബു അ​ധ്യ​ക്ഷ​നാ​യ ഫീ​സ് നി​ര്‍ണ​യ സ​മി​തി​യു​ടെ അം​ഗ​സം​ഖ്യ പ​ത്തി​ല്‍ നി​ന്ന് അ​ഞ്ചും, മേ​ല്‍നോ​ട്ട സ​മി​തി അം​ഗ​ങ്ങ​ളു​ടെ എ​ണ്ണം ആ​റു​മാ​ക്കാ​നാ​ണ് സ​ര്‍ക്കാ​ര്‍ നീ​ക്കം. ര​ണ്ടു മാ​സ​ത്തി​ന​കം സ്വാ​ശ്ര​യ മെ​ഡി​ക്ക​ല്‍ കോ​ളെ​ജു​ക​ളി​ലെ ഫീ​സ് നി​ര്‍ണ​യി​ക്ക​ണ​മെ​ന്ന് ഫെ​ബ്രു​വ​രി​യി​ല്‍ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ഈ ​കാ​ലാ​വ​ധി തീ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ സാ​വ​കാ​ശം തേ​ടി സ​ര്‍ക്കാ​ര്‍ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​ട്ടു​ണ്ട്.

ഫീ​സ് നി​ര്‍ണ​യ​ത്തി​നു​ള്ള സ​മ​യം കോ​ട​തി നീ​ട്ടി​ന​ല്‍കി​യാ​ലേ സ​ര്‍ക്കാ​രി​ന് ഫീ​സ് നി​ശ്ച​യി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ക്കാ​ന്‍ ക​ഴി​യൂ. ഓ​ര്‍ഡി​ന​ന്‍സ് ഇ​റ​ങ്ങി​യാ​ലു​ണ്ടാ​കാ​വു​ന്ന ഗു​ണ​ങ്ങ​ള്‍ സ​ര്‍ക്കാ​ര്‍ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​നെ അ​റി​യി​ച്ചെ​ങ്കി​ലും അ​നു​മ​തി ല​ഭി​ച്ചി​ല്ല. ഇ​തോ​ടെ ഓ​ര്‍ഡി​ന​ന്‍സ് ഇ​റ​ക്കാ​നു​ള്ള ശ്ര​മം ഉ​പേ​ക്ഷി​ച്ച സ​ര്‍ക്കാ​ര്‍ ബി​ല്‍ വ​രു​ന്ന നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ല്‍ അ​വ​ത​രി​പ്പി​ക്കാ​ന്‍ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ജൂ​ലൈ മാ​സ​ത്തി​ല്‍ പ്ര​വേ​ശ​ന ന​ട​പ​ടി​ക​ള്‍ പൂ​ര്‍ത്തി​യാ​ക്ക​ണം. അ​തി​നാ​ല്‍ വേ​ഗ​ത്തി​ല്‍ ഫീ​സ് നി​ര്‍ണ​യ​ത്തി​ലേ​ക്ക് ക​ട​ക്കാ​നാ​ണ് സ​ര്‍ക്കാ​ര്‍ ശ്ര​മം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments