മസാജ് പാര്‍ലറിന്റെ മറവില്‍ പ്രവര്‍ത്തിച്ചിരുന്ന പെണ്‍വാണിഭ സംഘം പിടിയിൽ

ganag rape

ബംഗളൂരിലെ കൊരാമംഗളയില്‍ മസാജ് പാര്‍ലറിന്റെ മറവില്‍ പ്രവര്‍ത്തിച്ചിരുന്ന പെണ്‍വാണിഭ സംഘത്തെ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് പിടികൂടി. മാധുരി എം.ര്‍ എന്ന് വിളിക്കുന്ന അനിഷ പണിക്കരാണ് കെ.എച്ച്‌.ബി കോളനിയ്ക്ക് സമീപം കൊരാമംഗള അഞ്ചാം ബ്ലോക്കില്‍ സുകി സ്പാ ആന്‍ഡ്‌ സലൂണ്‍ യൂണിസെക്സ് എന്ന പേരില്‍ പാര്‍ലര്‍ നടത്തി വന്നിരുന്നതെന്ന് പോലീസ് പറഞ്ഞു. ഇവര്‍ ബംഗളൂരുവില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും, പ്രത്യേകിച്ചും ഉത്തരേന്ത്യന്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുമാണ് പെണ്‍കുട്ടികളെ കണ്ടെത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു. ലൈംഗിക സേവനം കൂടി ഉള്‍പ്പെട്ട മസാജിന് 2,500 മുതല്‍ 4,000 രൂപ വരെയാണ് ഈടാക്കിയിരുന്നത്. ഇവിടെ നിന്നും കുറച്ച്‌ പെണ്‍കുട്ടികളെ രക്ഷപ്പെടുത്തി റിമാന്‍ഡ് ഹോമിലേക്ക് മാറ്റിയതായും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. റെയ്ഡിനിടെ കോണ്ടം പായ്ക്കറ്റുകള്‍, മൊബൈല്‍ ഫോണുകള്‍, ഡെബിറ്റ് കാര്‍ഡ് സ്വൈപ്പിംഗ് മെഷീന്‍, 3,000 രൂപ എന്നിവയും കണ്ടെത്തി.