“പ്രധാനമന്ത്രി മോദി അപകടകാരിയാണ്” വിമര്‍ശനവുമായി മമതാ ബാനര്‍ജി

mamatha

പ്രധാനമന്ത്രിക്കെതിരെ കടുത്ത വിമര്‍ശനവുമായി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വീണ്ടും രംഗത്ത് . രാജ്യത്തെ ഏറ്റവും വലിയ അപകടകാരിയാണ് മോദിയെന്നും തന്‍റെ സംസ്ഥാനത്ത് കലാപങ്ങള്‍ ഇല്ലാതാക്കാന്‍ ജീവന്‍ നല്‍കാന്‍ തയ്യാറാണെന്നും ഡയമണ്ട് ഹാര്‍ബര്‍ മണ്ഡലത്തിലെ മെത്തിയബ്രൂസില്‍ പ്രചാരണ റാലിയില്‍ സംസാരിക്കവെ മമത പറഞ്ഞു. തന്‍റെ അനന്തരവന്‍ മത്സരിക്കുന്ന ഡയമണ്ട് ഹാര്‍ബറില്‍ ബിജെപി കലാപത്തിന് ശ്രമിക്കുകയാണ്. ടിഎംസി സ്ഥാനാര്‍ത്ഥി അഭിഷേക് ബാനര്‍ജിയെ ലക്ഷ്യം വെക്കുന്നു. മോദി ഡയമണ്ട് ഹാര്‍ബറില്‍ കലാപത്തിന് ശ്രമിക്കുന്നു. ലക്ഷ്യം നേടുന്നതിനായി എന്തു ചെയ്യുന്ന ആളാണ്. അതിനാല്‍ വീണ്ടും മോദി അധികാരത്തില്‍ വന്നാല്‍ രാജ്യത്തിലെ ഏറ്റവും അപകടകാരിയായി മാറും. എല്ലാ മതക്കാര്‍ക്കും സൗഹാര്‍ദപരമായി ജീവിക്കുവാന്‍ സാധിക്കുന്ന നാടാണ് ബംഗാള്‍ എന്നും അത് നിലനിര്‍ത്താന്‍ എന്‍റെ രക്തം നല്‍കാനും ഞാന്‍ തയ്യാറാണെന്നും മമതാ ബാനര്‍ജി പറഞ്ഞു.