Sunday, October 6, 2024
HomeInternationalപതിനൊന്നു വയസിനു താഴെയുള്ള മൂന്നു കുട്ടികള്‍ കടയില്‍ പോയി ; പിതാവ് അറസ്റ്റില്‍

പതിനൊന്നു വയസിനു താഴെയുള്ള മൂന്നു കുട്ടികള്‍ കടയില്‍ പോയി ; പിതാവ് അറസ്റ്റില്‍

ന്യൂയോര്‍ക്ക് : വീടിനു ചില ബ്ലോക്കുകള്‍ അകലെ സ്ഥിതി ചെയ്യുന്ന കടയിലേക്കു 11 വയസ്സിനു താഴെയുള്ള മൂന്നു കുട്ടികള്‍ മുതിര്‍ന്നവരുടെ മേല്‍നോട്ടമില്ലാതെ പോയ കുറ്റത്തിന് പിതാവ് നോഹ ചക്കോഫിനെ ന്യൂയോര്‍ക്ക് പൊലീസ് അറസ്റ്റ് ചെയ്തു.

മേയ് 10 ഞായറാഴ്ചയായിരുന്നു സംഭവം. പതിനൊന്നും എട്ടും വയസ്സുള്ള കുട്ടികള്‍ 2 വയസുള്ള കുട്ടിയെ സ്‌ട്രോളറില്‍ ഇരുത്തിയാണ് റോഡിലൂടെ കടയിലേക്ക് പോയത്. കുട്ടികളെ തനിയെ കണ്ടതിനെ തുടര്‍ന്ന് പൊലീസ് സംഭവ സ്ഥലത്തെത്തി. ഇതിനിടെ ആംബുലന്‍സും എത്തിയിരുന്നു. പിന്നീട് കുട്ടികളെ സുരക്ഷിതമായി വീട്ടില്‍ എത്തിച്ചു.

സ്ഥലത്തെ അറിയപ്പെടുന്ന വ്യക്തിയാണ് റബ്ബി. കുട്ടികളെ അപകടകരമായ സാഹചര്യത്തില്‍ കണ്ടെത്തിയതിനു മാതാപിതാക്കള്‍ ഉത്തരവാദികളാണെന്നും എന്നാല്‍ എട്ടുമാസം ഗര്‍ഭിണിയായ ഭാര്യയെ അറസ്റ്റു ചെയ്തില്ലെന്നും ഡിഫന്‍സ് അറ്റോര്‍ണി അറിയിച്ചു. ന്യൂയോര്‍ക്കില്‍ വ്യാപകമായ കോവിഡ് 19 എന്ന മഹാമാരിക്കെതിരെ കാര്യക്ഷമമായി പ്രവര്‍ത്തിക്കേണ്ട ഉത്തരവാദിത്തപ്പെട്ടവര്‍ ഈ നിസ്സാര കാര്യത്തിന് ആംബുലന്‍സിന്റെ സഹായം അഭ്യര്‍ഥിക്കുകയും നിരവധി മണിക്കൂറുകള്‍ ഇതിനുവേണ്ടി ചെലവഴിക്കുകയും ചെയ്തത് എന്തിനു വേണ്ടിയാണെന്ന് മനസ്സിലാക്കുന്നില്ലെന്ന് അറ്റോര്‍ണി പറഞ്ഞു.

പൊലീസിന്റെ അറസ്റ്റിനെതിരെ ബ്രൂക്ക്‌ലിന്‍ പ്രോസിക്യൂട്ടര്‍ പ്രതികരിച്ചില്ല. കേസ്സ് പ്രോസിക്യൂട്ട് ചെയ്യുന്നതിനും വിസമ്മതിച്ചു. ജഡ്ജിയെ കാണുന്നതിനു മുമ്പു തന്നെ കേസ് ഡ്രോപ് ചെയ്യുന്നതിനും റബ്ബിയെ വിട്ടയക്കുന്നതിനും തീരുമാനിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments