Sunday, October 6, 2024
HomeCrimeഒരു കുടുംബത്തിലെ മൂന്നു പേർ ആത്മഹത്യയ്ക്കു ശ്രമിച്ചു, ഗൃഹനാഥൻ മരിച്ചു

ഒരു കുടുംബത്തിലെ മൂന്നു പേർ ആത്മഹത്യയ്ക്കു ശ്രമിച്ചു, ഗൃഹനാഥൻ മരിച്ചു

ഒരു കുടുംബത്തിലെ മൂന്നു പേർ ആത്മഹത്യയ്ക്കു ശ്രമിച്ചു, ഗൃഹനാഥൻ മരിച്ചു. പരവൂർ നെടുങ്ങോലം വട്ടവിള വീട്ടിൽ ബാലചന്ദ്രനാണ് (52) മരിച്ചത്. ഭാര്യ സുനിത, മകൾ എന്നിവരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബാലചന്ദ്രൻ ജോലി ചെയ്തിരുന്ന കടയിൽനിന്നു പണം മോഷണംപോയിരുന്നു. സംഭവത്തിൽ ബാലചന്ദ്രനെ കുറ്റാരോപിതനാക്കിയിരുന്നു. ഇതില്‍ കുടുംബം ദുഃഖത്തിലായിരുന്നു. കടയുടമയും കൂട്ടാളികളും ബാലചന്ദ്രനെ ചോദ്യം ചെയ്യുകയും മർദ്ദിക്കുകയും ചെയ്തെന്നു പരാതിയുണ്ട്. തുടർന്നാണു കുറിപ്പ് എഴുതിവച്ചു കുടുംബം ആത്മഹത്യയ്ക്കു ശ്രമിച്ചത്.

ആത്മഹത്യാകുറിപ്പ് കണ്ടെടുത്ത പൊലീസ് ഇതിൽ പറയുന്ന ഏഴുപേരെ കസ്റ്റഡ‍ിയിലെടുത്തു. സംഭവത്തിൽ പ്രതിഷേധിച്ചു പരവൂർ നഗരസഭയിലും ചിറക്കര പഞ്ചായത്തിലും കോൺഗ്രസ് ബുധനാഴ്ച ഹർത്താലിന് ആഹ്വാനം ചെയ്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments