ഗര്‍ഭിണികള്‍ മാംസ ഭക്ഷണം ഒഴിവാക്കുക, സെക്സും മോശം കൂട്ടുകെട്ടുകളും ഒഴിവാക്കുക തുടങ്ങിയ ഉപദേശങ്ങളുമായി കേന്ദ്രസര്‍ക്കാരിന്റെ ആയുഷ് മന്ത്രാലയം. ആത്മീയ ചിന്തകളില്‍ വ്യാപൃതരാവുക, മുറികളില്‍ മനോഹര ചിത്രങ്ങള്‍ തൂക്കിയിടുക തുടങ്ങി ഒട്ടേറെ നിര്‍ദേശങ്ങളുണ്ട് ഗര്‍ഭിണികള്‍ക്കായ് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ബുക്ക്‌ലറ്റില്‍.
അന്താരാഷ്ട്ര യോഗദിനമായ ജൂണ്‍ 21ന് മുന്നോടിയായി ആയുഷ് മന്ത്രാലയം അമ്മമാര്‍ക്കും കുട്ടികളുടെ പരിചരണത്തനുമായി പുറത്തിറക്കിയ മദര്‍ ആന്‍ഡ് ചൈല്‍ഡ് കെയര്‍’ബുക്ക്ലെറ്റിലാണ് ഗര്‍ഭിണികള്‍ക്കായി ഒട്ടേറെ വിചിത്ര നിര്‍ദേശങ്ങളും ഉപദേശങ്ങളും പുറത്തിറക്കിയിരിക്കുന്നത്. ബുക്ക്ലറ്റ് പ്രകാശനം ചെയ്തത് ആയുഷ് സഹമന്ത്രി ശ്രീപാദ് നായിക് ആണ്.
സെക്സിനുള്ള ആഗ്രഹം ഒഴിവാക്കണം, മുറിയില്‍ ഭംഗിയുള്ള ചിത്രങ്ങള്‍ തൂക്കിയിട്ടാല്‍ അത് ജനിക്കാന്‍ പോകുന്ന കുട്ടിക്ക് ഗുണം ചെയ്യും തുടങ്ങിയ കാര്യങ്ങളും ബുക്ക് ലെറ്റില്‍ പറയുന്നു. ഗുജറാത്തിലെ ജാം നഗര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആര്‍എസ്എസിന്റെ ഗര്‍ഭ് വിജ്ഞാന്‍ അനുസന്ധന്‍ കേന്ദ്ര, ആരോഗ്യമുള്ള കുട്ടികളുടെ ജനനത്തിന് വേണ്ടി മുന്നോട്ട് വച്ചിരുന്ന നിര്‍ദ്ദേശങ്ങള്‍ വലിയ വിവാദമായിരുന്നു. തൊലിവെളുപ്പും ബുദ്ധിയും ആരോഗ്യവും ഉയരവുമുള്ള കുട്ടികളെ ഗര്‍ഭം ധരിക്കാന്‍ ജ്യോതിഷ വിധി പ്രകാരമുള്ള പ്രത്യേക സമയങ്ങളില്‍ സെക്സില്‍ ഏര്‍പ്പെടണം എന്നായിരുന്നു. ആര്‍എസ്എസ് സംഘടനയുടെ നിര്‍ദ്ദേശം.
കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങളെ തള്ളി നിരവധി ഡോക്ടര്‍മാര്‍ രംഗത്തുവന്നു. വ്യക്തിപരമായ കാര്യങ്ങളിലേക്കും കടന്നുകയറുന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ക്കെതിരെ വിമര്‍ശനം ശക്തമായിരിക്കുകയാണ്.