Tuesday, April 23, 2024
HomeSportsലോകകപ്പ് ;ഇന്ത്യയും ന്യൂസീലാന്‍ഡും തമ്മിലുള്ള മത്സരം മഴ മൂലം ഉപേക്ഷിച്ചു

ലോകകപ്പ് ;ഇന്ത്യയും ന്യൂസീലാന്‍ഡും തമ്മിലുള്ള മത്സരം മഴ മൂലം ഉപേക്ഷിച്ചു

ലോകകപ്പ് ആരാധകരെ നിരാശയിലാഴ്ത്തി വീണ്ടും മഴ കാരണം ഇന്നത്തെ മാച്ചും മുടങ്ങി. ഇന്ത്യയും ന്യൂസീലാന്‍ഡും തമ്മിലുള്ള മത്സരവും മഴ മൂലം ഉപേക്ഷിച്ചു. ഇരുടീമുകളും ഓരോ പോയിന്റ് വീതം പങ്കിട്ടു. നോട്ടിങ്ങാമിലെ ട്രെന്റ് ബ്രിഡ്ജ് സ്റ്റേഡിയത്തില്‍ മഴ ഒഴിയാതിരുന്നതോടെ ഒരൊറ്റ പന്ത് പോലും എറിയാതെയാണ് മത്സരം ഉപേക്ഷിച്ചത്.

മഴ മൂലം ഉപേക്ഷിക്കുന്ന ലോകകപ്പിലെ നാലാമത്തെ മത്സരമാണ് ഇത്. നേരത്തെ, പാക്കിസ്ഥാന്‍- ശ്രീലങ്ക, ദക്ഷിണാഫ്രിക്ക- വെസ്റ്റ് ഇന്‍ഡീസ്, ശ്രീലങ്ക- ബംഗ്ലാദേശ് എന്നീ മത്സരങ്ങളും ഉപേക്ഷിച്ചിരുന്നു.

ഒരൊറ്റ ലോകകപ്പിലും ഇത്രയും മത്സരങ്ങള്‍ ഉപേക്ഷിച്ചിട്ടില്ല. റിസര്‍വ് ദിവസങ്ങള്‍ ഇല്ലാത്തതും ലോകകപ്പിനെ ബാധിക്കുന്നു. ഇനി സെമിഫൈനലിസ്റ്റുകളേയും ഫൈനലിസ്റ്റുകളേയും എങ്ങനെ തീരുമാനിക്കുമെന്ന ആശങ്കയിലാണ് ആരാധകര്‍.

RELATED ARTICLES
- Advertisment -

Most Popular

Recent Comments