Saturday, April 20, 2024
HomeInternationalആസ്ബെറ്റോസ് കലര്‍ന്ന പൗഡര്‍ ഉപയോഗിച്ച 22 സ്ത്രീകൾ അർബുദത്താൽ മരിച്ചു;കമ്പനിക്ക് 460 കോടി ഡോളര്‍...

ആസ്ബെറ്റോസ് കലര്‍ന്ന പൗഡര്‍ ഉപയോഗിച്ച 22 സ്ത്രീകൾ അർബുദത്താൽ മരിച്ചു;കമ്പനിക്ക് 460 കോടി ഡോളര്‍ പിഴ

ആസ്ബെറ്റോസ് കലര്‍ന്ന പൗഡര്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് 22 സ്ത്രീകള്‍ക്ക് കാന്‍സര്‍ ബാധിച്ച കേസില്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഭീമന്‍മാരായ ജോണ്‍സന്‍ ആന്റ് ജോണ്‍സന് അമേരിക്കന്‍ കോടതി 460 കോടി ഡോളര്‍ (ഏകദേശം 32000 കോടി) പിഴ വിധിച്ചു. ആറാഴ്‌ച നീണ്ടു നിന്ന വിചാരണയ്‌ക്ക് ശേഷം വ്യാഴാഴ്ചയാണ് കോടതി വിധി പുറപ്പെടുവിച്ചത്.ശുചീകരണത്തിനായി ഉപയോഗിച്ച കമ്പനിയുടെ ടാല്‍ക്കം പൗഡര്‍ കാന്‍സറിന് കാരണമായെന്നായിരുന്നു പരാതി. കഴിഞ്ഞ 40 വഷങ്ങളായി കമ്പനി തങ്ങളുടെ ഉത്പന്നങ്ങളില്‍ ആസ്ബെറ്റോസിന്റെ സാന്നിദ്ധ്യം ഉണ്ടെന്ന കാര്യം മറച്ചു വയ്‌ക്കുകയായിരുന്നുവെന്ന് പരാതിക്കാരുടെ അഭിഭാഷകന്‍ വ്യക്തമാക്കി. അതേസമയം, വിധി നിരാശാജനകമാണെന്നും തങ്ങളുടെ ഉത്പന്നങ്ങളില്‍ ആസ്ബെറ്റോസിന്റെ സാന്നിദ്ധ്യമില്ലെന്നും ജോണ്‍സന്‍ ആന്റ് ജോണ്‍സന്‍ കമ്പനി പ്രതകരിച്ചു. വിവിധ പരിശോധനകളില്‍ പൗഡറില്‍ ആസ്ബെറ്റോസിന്റെ സാന്നിദ്ധ്യം കണ്ടെത്താനായില്ലെന്നതും കമ്പനി വിശദീകരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments