ഫേസ്ബുക്കിന് അഞ്ച് ബില്യണ്‍ ഡോളര്‍ പിഴ

facebook

ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ സംഭവത്തില്‍ ഫേസ്ബുക്കിന് അഞ്ച് ബില്യണ്‍ ഡോളര്‍ (34,280 കോടി രൂപ) പിഴ. പിഴയടച്ച്‌ കേസ് ഒത്തുതീര്‍പ്പാക്കാന്‍ യു.എസ് ഫെഡറല്‍ ട്രേഡ് കമീഷന്‍ അനുമതി നല്‍കിയതായി വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ റിപോര്‍ട്ട് ചെയ്യുന്നു.

2018ല്‍ ബ്രിട്ടീഷ് കമ്ബനിയായ കേംബ്രിഡ്ജ് അനലിറ്റിക്കക്ക് ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ കൈമാറിയെന്നാണ് കേസ്. 8.7 കോടി ഉപയോക്താക്കളുടെ വ്യക്തിവിവരമാണ് കൈമാറിയത്. അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ട്രംപിന് അനുകൂലമായ സാഹചര്യം സൃഷ്ടിക്കാന്‍ ശ്രമിച്ച കമ്ബനിയാണ് കേംബ്രിഡ്ജ് അനലിറ്റിക്ക.

പ്രത്യേക ആപ് വഴി ഫേസ്ബുക്കിലൂടെ ക്വിസ് മത്സരം നടത്തിയാണ് വ്യക്തിവിവരങ്ങള്‍ ചോര്‍ത്തിയത്.ഫെഡറല്‍ ട്രേഡ് കമീഷന്‍ ഒരു ടെക് കമ്ബനിക്ക് ചുമത്തുന്ന ഏറ്റവും വലിയ പിഴയാണ് ഇത്. ഫേസ്ബുക്കിന്‍റെ 2018ലെ വരുമാനത്തിന്‍റെ ഒമ്ബത് ശതമാനം വരും പിഴ തുക. അതേസമയം, പിഴ തുക കുറവാണെന്നും അല്ലെന്നുമുള്ള അഭിപ്രായങ്ങള്‍ സെനറ്റര്‍മാര്‍ക്കിടയിലുണ്ട്.