Wednesday, April 24, 2024
HomeKeralaകോടതികളിൽ കെട്ടിക്കിടക്കുന്ന കേസുകൾ വേഗം തീർപ്പാക്കണം: ജസ്റ്റിസ് ഋഷികേശ് റോയ്

കോടതികളിൽ കെട്ടിക്കിടക്കുന്ന കേസുകൾ വേഗം തീർപ്പാക്കണം: ജസ്റ്റിസ് ഋഷികേശ് റോയ്

കോടതികളിൽ കെട്ടിക്കിടക്കുന്ന കേസുകൾ വേഗം തീർപ്പാക്കാൻ തീവ്രശ്രമം ഉണ്ടാകണമെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ്. നാഷനൽ ലോക് അദാലത്തിന്റെ സംസ്ഥാനതല ഉദ്ഘാടന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിന്റെ നാനാതുറകളിൽപെട്ടവർക്ക് തുല്യമായ നീതി ഉറപ്പാക്കുന്നത് ലക്ഷ്യമിട്ടാണ് അദാലത്തുകൾ സംഘടിപ്പിക്കുന്നതെന്ന് അദേഹം പറഞ്ഞു.സംസ്ഥാനത്തെ വിവിധ കോടതികളിലായി 361 ബൂത്തുകളിൽ നാഷനൽ ലോക് അദാലത്ത് നടന്നു. 1,33,673 കേസുകൾ പരിഗണിച്ചു. ഇതിൽ 41,716 കേസുകൾ കോടതിയിൽ കെട്ടിക്കിടക്കുന്നതും 91,957 കേസുകൾ കോടതിയിൽ എത്തുന്നതിന് മുൻപുള്ളതുമാണ്. കോടതികളിൽ കെട്ടിക്കിടക്കുന്ന പെറ്റി കേസുകൾ തീർപ്പാക്കുന്നതിന് പ്രത്യേക അദാലത്ത് സംഘടിപ്പിക്കുമെന്ന് കെൽസ എക്സിക്യൂട്ടീവ് ചെയർമാനും ഹൈക്കോടതി ജഡ്ജിയുമായ സി.കെ.അബ്ദുൾ റഹീം പറഞ്ഞു. അടുത്ത അദാലത്ത് വർഷാവസാനം സംഘടിപ്പിക്കും

RELATED ARTICLES
- Advertisment -

Most Popular

Recent Comments