പമ്പാ നദിയില്‍ ജലനിരപ്പ് ഉയര്‍ന്നു;ശബരിമല അയ്യപ്പഭക്തര്‍ക്ക് കര്‍ശന നിയന്ത്രണം

പമ്പാ നദിയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ശബരിമല അയ്യപ്പഭക്തര്‍ക്ക് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി. പമ്പയില്‍ ജലനിരപ്പും ഒഴുക്കും വര്‍ധിച്ചതിനെ തുടര്‍ന്ന് മലയിലേക്ക് ആരെയും കടത്തിവിടേണ്‌ടെന്ന് തീരുമാനിച്ചതായി ജില്ലാ ഭരണകൂടവും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും അറിയിച്ചു. മഴയെതുടര്‍ന്ന് കക്കി ആനത്തോട്, കൊച്ച്‌ പമ്പാ അണക്കെട്ടുകളുടെ ഷട്ടര്‍ തുറന്ന് വിട്ടതാണ് നദിയില്‍ ജലനിരപ്പ് ഉയരാനിടയാക്കിയത്. മ്ബയിലും ത്രിവേണിയിലും പാലങ്ങള്‍ മുങ്ങി. നിറപുത്തരി ഉത്സവം തടസമില്ലാതെ നടക്കുമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു. ഇതര സംസ്ഥാനങ്ങളില്‍നിന്നെത്തിയിട്ടുള്ളവര്‍ക്ക് ദേവസ്വംബോര്‍ഡ് നിലയ്ക്കലില്‍ സൗകര്യമൊരുക്കും.