സ്വര്‍ണ വില; പവന് 320 രൂപ കൂടി

gold

സ്വര്‍ണ വില കുതിക്കുന്നു. മൂന്ന് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ന് പവന് 320 രൂപയാണ് കൂടിയത്. ഇതോടെ പവന് 27,800 എന്ന റിക്കോര്‍ഡ് വിലയിലെത്തി. ഗ്രാമിന് 40 രൂപ വര്‍ധിച്ച്‌ 3,475 രൂപയിലെത്തി. ഓഗസ്റ്റ് മാസത്തില്‍ മാത്രം ഇതുവരെ പവന് 2,120 രൂപയാണ് വര്‍ധിച്ചത്. ഇത് സര്‍വകാല റിക്കോര്‍ഡാണ്. ഓഗസ്റ്റ് ഒന്നിന് പവന്റെ വില 25,680 രൂപയായിരുന്നു.

രൂപയുടെ മൂല്യം തകര്‍ന്നതും ആഗോള വിപണിയില്‍ സ്വര്‍ണ വില ഉയര്‍ന്നതും ആഭ്യന്തര വിപണിയില്‍ കനത്ത വില വര്‍ധനവിന് കാരണമാവുകയായിരുന്നു.