ഡൽഹിയിൽ വിദേശ വനിതയെ കൂട്ടബലാല്‍സംഗം ചെയ്ത 2 പേർ പിടിയിൽ

rape cruel

ഡല്‍ഹിയില്‍ വിദേശ വനിതയെ കൂട്ടബലാല്‍സംഗത്തിനിരയാക്കിയ സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍. ദക്ഷിണ ഡല്‍ഹിയിലെ വസന്ത് കുഞ്ച് മേഖലയില്‍ കഴിഞ്ഞ ശനിയാഴ്ചയാണ് ഉസ്‌ബെക്കിസ്ഥാന്‍ സ്വദേശിനിയായ മുപ്പത്തൊന്നുകാരിയെ മൂന്ന് യുവാക്കള്‍ ചേര്‍ന്ന് മര്‍ദ്ദിച്ച് അവശയാക്കിയശേഷം കാറില്‍വച്ച് ബലാല്‍സംഗം ചെയ്തത്. കഴിഞ്ഞ ആറുമാസമായി യുവതി ഡല്‍ഹിയിലാണ് താമസം. ഈ കാലയളവില്‍ ഗുഡ്ഗാവിലുള്ള ഒരു ആക്രി ഡീലറെ യുവതി പരിചയപ്പെട്ടിരുന്നു. ഈ സൗഹൃദത്തിന്റെ പേരില്‍ യുവാവ് മുപ്പത്തൊന്നുകാരിയെ ഫ്‌ലാറ്റില്‍ വിളിച്ച് വരുത്തുകയായിരുന്നു. ശേഷം മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് ഇവരെ മര്‍ദ്ദിച്ച് ആവശയാക്കുകയും ഇവരുടെ കാറിനുള്ളില്‍വച്ച് പീഡനത്തിനിരയാക്കുകയുമായിരുന്നു. ശേഷം വഴിയില്‍ തള്ളുകയായിരുന്നു. പ്രധാനപ്രതി ഒളിവിലാണെന്നും അന്വേഷണം ഊര്‍ജിതമാക്കിയെന്നും പോലിസ് പറഞ്ഞു.