Sunday, October 13, 2024
HomeKeralaവയനാട്ടിലെ പ്രളയബാധിത പ്രദേശങ്ങൾ മുഖ്യമന്ത്രി സന്ദർശിച്ചു

വയനാട്ടിലെ പ്രളയബാധിത പ്രദേശങ്ങൾ മുഖ്യമന്ത്രി സന്ദർശിച്ചു

ഉരുള്‍പൊട്ടല്‍ നാശം വിതച്ച വയനാട്ടിലെ പ്രളയബാധിത പ്രദേശങ്ങളും ദുരിതാശ്വാസ ക്യംപുകളും സന്ദര്‍ശിക്കാനുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ വയനാട്ടിലെത്തി. ഒന്നിച്ചുനിന്നുകൊണ്ട് എല്ലാ കഷ്ടപ്പാടുകളെയും ബുദ്ധിമുട്ടുകളെയും അതിജീവിക്കാമെന്ന് മേപ്പാടി ദുരിതാശ്വാസ ക്യാംപിലെത്തിയ അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന ഉറപ്പാണ് മേപ്പാടി ക്യാംപിലെത്തിയ മുഖ്യമന്ത്രി ജനങ്ങള്‍ക്ക് നല്‍കിയത്. ആദ്യം രക്ഷാപ്രവര്‍ത്തനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും പിന്നീട് പുനരധിവാസം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മേപ്പാടിയിലെ ദുരിതാശ്വാസ ക്യാംപുകള്‍ സന്ദര്‍ശിച്ച ശേഷം 12 മണിയോടെ കലക്ടറേറ്റില്‍ നടക്കുന്ന അവലോകന യോഗത്തില്‍ മുഖ്യമന്ത്രി പങ്കെടുത്ത് കാര്യങ്ങള്‍ വിലയിരുത്തും. രാവിലെ വിമാനമാര്‍ഗം കരിപ്പൂരിലെത്തിയ മുഖ്യമന്ത്രി ഹെലികോപ്ടറിലാണ് വയനാട്ടിലേക്കെത്തിയത്. ദുരന്തബാധിത മേഖലകള്‍ സന്ദര്‍ശിക്കാനായെത്തിയ മുഖ്യമന്ത്രിക്കൊപ്പം റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍, ഡിജിപി ലോക്‌നാഥ് ബെഹ്‌റ, ചീഫ് സെക്രട്ടറി ടോം ജോസ്, റവന്യൂസെക്രട്ടറി വി വേണു, ആഭ്യന്തര സെക്രട്ടറി വിശ്വാസ് മേത്ത എന്നിവരും ഉണ്ട്.ഉച്ചയോടെ മലപ്പുറത്തെ കവളപ്പാറയിലെ ഭൂതാനത്തെ ദുരിതാശ്വാസ ക്യാമ്പും മുഖ്യമന്ത്രി സന്ദര്‍ശിക്കും. മുഖ്യമന്ത്രി ആദ്യമായാണ് ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments