Sunday, September 15, 2024
HomeNationalകമലഹാസനും വെള്ളിത്തിരയില്‍നിന്ന് രാഷ്ട്രീയത്തിലേക്ക്

കമലഹാസനും വെള്ളിത്തിരയില്‍നിന്ന് രാഷ്ട്രീയത്തിലേക്ക്

തമിഴ്‌നാടിന്റെ പതിവ് രീതി തെറ്റിക്കാതെ കമലഹാസനും വെള്ളിത്തിരയില്‍നിന്ന് രാഷ്ട്രീയത്തിലേക്ക്. സ്വന്തമായി പാര്‍ടിരൂപീകരിച്ച്‌കൊണ്ടാണ് ഉലകനായകന്റെ വരവ്. നവംബറില്‍ തമിഴ്നാട്ടില്‍ നടക്കുന്ന പ്രാദേശിക തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി ഈ മാസം തന്നെ പാര്‍ട്ടി പ്രഖ്യാപിക്കുമെന്നാണ് സൂചന. 4000 സ്ഥാനാര്‍ഥികളെ നിര്‍ത്തി തിരഞ്ഞെടുപ്പിനെ നേരിടാനാണ് അദ്ദേഹം ഉദ്ദേശിക്കുന്നത്. ഫാന്‍സിനെ ലക്ഷ്യമാക്കിയാണ് പ്രഖ്യാപനമെങ്കിലും നേതൃത്വത്തെ കുറിച്ച് ധാരണയായിട്ടില്ല. എന്നാല്‍ വിജയദശമി നാളിലോ ഗാന്ധി ജയന്തി ദിനത്തിലോ പുതിയ രാഷ്ട്രീയ പാര്‍ട്ടിയുടെ പേര് നടന്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന.

കലങ്ങിമറിയുന്ന തമിഴ്‌നാട് രാഷ്ട്രീയത്തില്‍ അഭിപ്രായം തുറന്ന് പറഞ്ഞ് കമല്‍ഹാസന്‍ രംഗത്തെത്തിയിരുന്നു. എഐഎഡിഎംകെയ്ക്കും, മന്ത്രിമാര്‍ക്കുമെതിരെ കമല്‍ കടുത്ത ആരോപണങ്ങള്‍ ഉന്നയിക്കുകയും, അഴിമതിക്കെതിരെ പോരാടാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു.

എഐഎഡിഎംകെയെ ചെറുക്കുന്നതിനായി ഏതെങ്കിലും പ്രബല പാര്‍ട്ടിയുമായി ഡിഎംകെ സഖ്യമുണ്ടാക്കുന്നതിന് മുമ്പ് തന്നെ രാഷ്ട്രീയത്തില്‍ വേരുറപ്പിക്കാനാണ് കമല്‍ ഹാസന്‍ ശ്രമിക്കുന്നത്. തമിഴ് രാഷ്ട്രീയത്തിലെ പ്രബല പാര്‍ട്ടികളില്‍ വിഭാഗീയതയും ചേരിപ്പോരും നിലനില്‍ക്കുന്നതിനാല്‍ തന്നെ പുതിയ ഒരു പാര്‍ട്ടി തമിഴ് രാഷ്ട്രീയത്തിന്റെ അനിവാര്യതയാണെന്നാണ് വിലയിരുത്തലുകള്‍. അഴിമതിക്കെതിരെയുള്ള കമല്‍ ഹാസന്റെ പോരാട്ടത്തിന് ലഭിക്കുന്ന ജനപിന്തുണ അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനത്തിനുള്ള ശുഭ സൂചനയാണെന്നും വിലയിരുത്തലുകളുണ്ട്.

ഇത് സംബന്ധിച്ച അഭിപ്രായങ്ങള്‍ ആരായുന്നതിനായി നിരവധി പ്രമുഖ രാഷ്ട്രീയ നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി സെപ്റ്റംബര്‍ ഒന്നിന് കേരളാ മുഖ്യമന്ത്രി പിണറായി വിജയനുമായി അദ്ദേഹം ചര്‍ച്ച നടത്തിയിരുന്നു.

കേവലം തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള പാര്‍ട്ടിക്കല്ല താന്‍ രൂപം നല്‍കുന്നതെന്നും. ജനങ്ങളെ രാ്ഷ്ട്രീയത്തില്‍ പങ്കെടുപ്പിക്കാനാണ് താന്‍ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം മുമ്പ് അറിയിച്ചിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments