Sunday, September 15, 2024
HomeKeralaനടിയുടെ പേരുവെളിപ്പെടുത്തി; എ.എന്‍.ഷംസീര്‍ എംഎല്‍എക്കെതിരെ പരാതി

നടിയുടെ പേരുവെളിപ്പെടുത്തി; എ.എന്‍.ഷംസീര്‍ എംഎല്‍എക്കെതിരെ പരാതി

കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയുടെ പേരുവെളിപ്പെടുത്തുകയും അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്‌തെന്ന് എ.എന്‍.ഷംസീര്‍ എംഎല്‍എക്കെതിരെ പരാതി. യൂത്ത് കോണ്‍ഗ്രസ് മലപ്പുറം പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് റിയാസ് മുക്കോളിയാണ് മലപ്പുറം ജില്ലാ പൊലീസ് മേധാവിക്കു പരാതി നല്‍കിയത്. പ്രസംഗത്തിന്റെ വിഡിയോയും കൈമാറി.
ജുലൈ 23ന് മലപ്പുറം ടൗണ്‍ ഹാളില്‍ നടന്ന ഡിവൈഎഫ്‌ഐ ജില്ലാ കണ്‍വന്‍ഷനിലെ പ്രസംഗം സംബന്ധിച്ചാണു പരാതി. ഇരയുടെ പേര് വെളിപ്പെടുത്തി, പണം ലഭിച്ചാല്‍ കേസ് ഒത്തുതീര്‍പ്പാക്കാനും നടി തയാറാകുമെന്ന് ആക്ഷേപിച്ചു തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള പരാതിയില്‍ ഐപിസി 228 അനുസരിച്ച് കേസെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments