ആപ്പിള്‍ ഐഫോണ്‍ 8 ഉടന്‍ പുറത്തിറങ്ങും. പത്താം വാര്‍ഷികത്തിലാണ് ആപ്പിള്‍ ഏറ്റവും പുതിയ പതിപ്പ് പുറത്തിറക്കുന്നത്.ആപ്പിള്‍ സീരീസിലെ ഏറ്റവും വിലയേറിയ ഫോണായിരിക്കും ഇത്. 5.8 ഇഞ്ച് ഡിസ്‌പ്ലേയുമായാണ് പുതിയ മോഡല്‍ വിപണി കീഴടക്കാനെത്തുന്നത്. കുറഞ്ഞത് ആയിരം ഡോളര്‍ വരെ വലിയുള്ള ഫോണാകുമെന്നാണ് വിലയിരുത്തല്‍. 64 ജിബി, 256 ജിബി,512 ജിബി സ്റ്റോറേജ് പതിപ്പുകളിലാണ് ഫോണ്‍ അവതരിപ്പിക്കുന്നത്. ലൈറ്റ്‌നിംഗ് പോര്‍ട്ടിന് പകരം ഡാറ്റ ട്രാന്‍സഫറിന് യുഎസ്ബി കോര്‍ഡ് ഉപയോഗിക്കാനാകും. ടച്ച് ഐഡി ബട്ടണിന് പകരം സ്‌ക്രീനിന്റെ എവിടെ തൊട്ടാലും ടച്ച് ഐഡി പ്രവര്‍ത്തിക്കുന്ന തരത്തിലുമാണ് രൂപകല്‍പ്പനയെന്നാണ് റിപ്പോര്‍ട്ട്. അതിവേഗ ചാര്‍ജിംഗും, വയര്‍ലെസ് ചാര്‍ജിംഗുമാണ് മറ്റ് പ്രത്യേകതകളെന്നും വിവരമുണ്ട്.
ആപ്പിള്‍ ഐഫോണ്‍ 8 ഉടന്‍ പുറത്തിറങ്ങും
RELATED ARTICLES