പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി അര്‍ദ്ധ രാത്രി ഒരു മണിക്കൂറിനുള്ളില്‍ മൂന്നിടങ്ങളില്‍ വെച്ച് പീഡിപ്പിക്കപ്പെട്ടു. സെന്‍ട്രല്‍ ലണ്ടനിലെ മിന്റ റോഡിന്റെ പരിസരങ്ങളില്‍ വെച്ചാണ് 17 വയസ്സുകാരിയായ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടത്. കൂട്ടുകാരികള്‍ക്കൊപ്പം നിശാ ക്ലബിലെ ആഘോഷങ്ങള്‍ക്ക് ശേഷം തനിച്ച് വീട്ടിലേക്ക് വരുന്ന വഴിയാണ് പെണ്‍കുട്ടി റോഡില്‍ മൂന്ന് സ്ഥലത്തായി പീഡിപ്പിക്കപ്പെട്ടത്. പെണ്‍കുട്ടി കൂടിയ തോതില്‍ മയക്കുമരുന്ന് ഉപയോഗിച്ചതിനാല്‍ സ്വയം നിയന്ത്രിക്കാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. സിസടിവി ദൃശ്യങ്ങളുടെ പരിശോധനയില്‍ അടിസ്ഥാനത്തില്‍ മൂന്ന് യുവാക്കളെ പൊലീസ് തിരയുന്നുണ്ട്. ദൃശ്യങ്ങളില്‍ പെണ്‍കുട്ടിയെ ദൃശ്യമാകുന്നില്ലെങ്കിലും പീഡനത്തില്‍ യുവാക്കളുടെ പങ്ക് സംശയിക്കത്തക്ക തരത്തിലൂള്ള ചില തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. ഇവരെ എത്രയും പെട്ടെന്ന് കണ്ടത്താന്‍ പൊലീസ് പൊതുജനങ്ങളുടെ സഹായമഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
17 വയസ്സുകാരിയെ അര്‍ദ്ധരാത്രിയിൽ 3 സ്ഥലത്തു പീഡിപ്പിച്ചു
RELATED ARTICLES