Tuesday, February 18, 2025
spot_img
HomeKeralaദിലീപ് ഹൈക്കോടതിയെ സമീപിക്കുമെന്ന് റിപ്പോർട്ടുകൾ

ദിലീപ് ഹൈക്കോടതിയെ സമീപിക്കുമെന്ന് റിപ്പോർട്ടുകൾ

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരെ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചാല്‍ അത് റദ്ദാക്കുന്നതിനായി ദിലീപ് ഹൈക്കോടതിയെ സമീപിക്കുമെന്ന് റിപ്പോർട്ടുകൾ. സി.ആര്‍.പി.സി 482 വകുപ്പ് പ്രകാരം കോടതിയെ സമീപിക്കാനാണ് തീരുമാനം.

ദിലീപിനെ നേരിട്ട് കേസുമായി ബന്ധപ്പെടുത്താവുന്ന തെളിവുകള്‍ ഒന്നും തന്നെ അന്വേഷണ സംഘത്തിന്റെ പക്കല്‍ ഇല്ലെന്നും അത് കൊണ്ടു തന്നെ മേല്‍ക്കോടതികളെ സമീപിച്ചാല്‍ കേസ് റദ്ദാക്കുമെന്നുമാണ് ദിലീപിന് ലഭിച്ചിരിക്കുന്ന നിയമോപദേശം. ഈ അപകടം മുന്നില്‍ കണ്ടാണ് കുറ്റപത്രം 90 ദിവസത്തിനുള്ളില്‍ കൊടുക്കുമെന്ന് പറഞ്ഞ അന്വേഷണ സംഘം കുറ്റപത്രം നല്‍കാതെ കേസ് വലിച്ചു നീട്ടുന്നതെന്നാണ് കരുതുന്നത്.

തന്നെ അറസ്റ്റ് ചെയ്ത് 85 ദിവസം ജയിലിലിട്ടത് വ്യക്തമായ ഗൂഢാലോചനയുടെ ഭാഗമായാണെന്നും കേസ് റദ്ദാക്കപ്പെട്ടാല്‍ ഇക്കാര്യത്തില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് നിയമ നടപടി സ്വീകരിക്കുമെന്നുമുള്ള നിലപാടിലാണ് ദിലീപ്.

ഈ കേസുമായി തന്നെ ബന്ധിപിച്ചവര്‍ക്കെതിരെ മാനനഷ്ടകേസ് മാത്രമല്ല ക്രിമിനല്‍ കേസും നൽകാൻ ആണ് നീക്കം. ഇതില്‍ പോലീസുകാർ മുതല്‍ മാധ്യമ പ്രവര്‍ത്തകര്‍വരെയുണ്ടാവുമെന്നാണ് സൂചന. ഒരു വിട്ടുവീഴ്ചയും ആരോടും വേണ്ട എന്ന നിലപാടാണ് ദിലീപിന്റെ സുഹൃത്തുക്കൾക്കും ഉള്ളത്.

അതേ സമയം ഗുരുതരമായ കേസ് ചുമത്തി അറസ്റ്റ് ചെയ്ത് ജയിലിലടച്ചിട്ടും ദിലീപിന്റെ രാമലീല മികച്ച ചിത്രമായി മാറിയിരിക്കുകയാണ്.പുലിമുരുകന് ശേഷം കേരളത്തില്‍ അന്‍പത് കോടി ക്ലബിലെത്തുന്ന സിനിമയായി രാമലീല കുതിച്ചു കൊണ്ടിരിക്കുകയാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments