Friday, March 29, 2024
HomeKeralaഅത്യാഹിത വിഭാഗത്തിൽ ചികിത്സ നിഷേധിച്ചാൽ ആശുപത്രികളുടെ ലൈസന്‍സ് റദ്ദാക്കാന്‍ ശുപാര്‍ശ

അത്യാഹിത വിഭാഗത്തിൽ ചികിത്സ നിഷേധിച്ചാൽ ആശുപത്രികളുടെ ലൈസന്‍സ് റദ്ദാക്കാന്‍ ശുപാര്‍ശ

അത്യാഹിത വിഭാഗത്തിലെത്തുന്ന രോഗികള്‍ക്ക് ചികിത്സ നിഷേധിക്കുന്ന ആശുപത്രികളുടെ ലൈസന്‍സ് റദ്ദാക്കാന്‍ ശുപാര്‍ശ. ജസ്റ്റിസ് കെ ടി തോമസ് അദ്ധ്യക്ഷനായ നിയമ പരിഷ്‌ക്കരണ കമ്മിഷനാണ് കരട് ബില്‍ തയ്യാറാക്കിയത്. മതിയായ കാരണങ്ങളില്ലാതെ രോഗികള്‍ക്ക് ചികിത്സ നിഷേധിക്കുന്ന ഡോക്ടര്‍മാര്‍ക്ക് ഒരു വര്‍ഷം തടവും,25,000 രൂപ പിഴയുമാണ് ബില്ലിലെ ശുപാര്‍ശ. സ്വകാര്യ നേഴ്‌സിംഗ് ഹോമുകള്‍ മുതല്‍ മെഡിക്കല്‍ കോളേജ് വരെയുള്ളവയ്ക്ക് നിയമം ബാധകമാക്കാനാണ് തീരുമാനം. റോഡപകടങ്ങളില്‍പ്പെട്ട് എത്തിയ തമിഴ്‌നാട് സ്വദേശി മുരുകന്‍ കൊല്ലത്തെ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ നിഷേധിക്കപ്പെട്ട് മരണപ്പെട്ടതാണ് ഇത്തരത്തിലൊരു കമ്മീഷന്റെ രൂപവത്ക്കരണത്തിനിടയാക്കിയത്. അപകടങ്ങളില്‍പ്പെട്ട് എത്തുന്നവര്‍, ഗര്‍ഭിണികള്‍, മറ്റ് ഗുരുതര രോഗങ്ങളുമായി എത്തുന്നവര്‍ എന്നിവര്‍ക്കാണ് ഇതിലൂടെ ചികിത്സ ഉറപ്പു വരുത്താനാകുക. പൊതുജനാഭിപ്രായം രൂപപ്പെടുത്തിയ ശേഷമാകും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. അപകടത്തില്‍പ്പെടുന്നവരെ ആശുപത്രികളിലെത്തിക്കാന്‍ മടിക്കുന്ന ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്കും ശിക്ഷ ഉറപ്പാക്കുന്ന നിയമ നിര്‍മ്മാണവും സര്‍ക്കാരിന്റെ പരിഗണയിലാണ്. ജസ്റ്റിസ് കെ.ടി. തോമസ് അധ്യക്ഷനായ നിയമ പരിഷ്‌കാര കമ്മിഷനാണ് കരട് ബില്‍ തയ്യാറാക്കിയത്. പൊതുജനാഭിപ്രായം സ്വരൂപിച്ചശേഷം നിയമനിര്‍മാണത്തിലേക്ക് കടക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments