Thursday, March 28, 2024
HomeKeralaതിരുവനന്തപുരം വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കാനുള്ള താല്‍പ്പര്യപത്ര നടപടികളില്‍ സിയാല്‍

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കാനുള്ള താല്‍പ്പര്യപത്ര നടപടികളില്‍ സിയാല്‍

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കാനുള്ള താല്‍പ്പര്യപത്ര നടപടികളില്‍ പങ്കെടുക്കാന്‍ കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട‌് ലിമിറ്റഡ‌് (സിയാല്‍) ഡയറക്ടര്‍ ബോര്‍ഡ‌് യോഗം തീരുമാനിച്ചു. ഇതിനൊപ്പം മംഗളൂരു വിമാനത്താവളത്തിനുള്ള താല്‍പ്പര്യപത്രത്തില്‍ പങ്കെടുക്കാനും മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷനായ യോഗം തീരുമാനിച്ചു

തിരുവനന്തപുരം വിമാനത്താവളം സംസ്ഥാന സര്‍ക്കാരിനെ ഏല്‍പ്പിക്കണമെന്നതാണ‌് കേരളത്തിന്റെ നിലപാട‌്. എന്തെങ്കിലും കാരണം പറഞ്ഞ‌് സംസ്ഥാന സര്‍ക്കാരിനെ ഒഴിവാക്കിയാല്‍ ബദല്‍സംവിധാനമെന്ന നിലയ‌്ക്കാണ‌് സിയാല്‍ പങ്കെടുക്കുന്നത‌്. കൊച്ചി വിമാനത്താവളം സിയാല്‍ ലാഭകരമായി നടത്തുന്നുണ്ട‌്. ഇതിനൊപ്പം ഇതരപദ്ധതികള്‍ ഏറ്റെടുത്തുനടത്താന്‍ കാര്യക്ഷമതയും സാങ്കേതികമികവും സ്ഥാപനത്തിനുണ്ട‌്.

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവല്‍ക്കരണത്തോടെ ഇവിടെ ജോലിയെടുക്കുന്ന 20,000 തൊഴിലാളികളുടെ തൊഴില്‍സുരക്ഷയും അവതാളത്തിലാകും. നടപടികള്‍ പൂര്‍ത്തിയാകുമ്ബോള്‍ വിമാനത്താവളത്തിന്റെ 80 ശതമാനം ഷെയറുകള്‍ ഏറ്റെടുക്കുന്ന കമ്ബനിക്ക് ലഭിക്കും. 50 വര്‍ഷത്തേക്ക് നിയന്ത്രണം സ്വകാര്യകമ്ബനിക്കാകും. ബിഡ‌് സിയാലിന‌് ലഭിച്ചാല്‍ തിരുവനന്തപുരം വിമാനത്താവളം സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ത്തന്നെ നിലനില്‍ക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments