Thursday, April 18, 2024
HomeKeralaവനിതാ മതിലിന്റെ മുഖ്യരക്ഷാധികാരികളില്‍ ചെന്നിത്തലയും

വനിതാ മതിലിന്റെ മുഖ്യരക്ഷാധികാരികളില്‍ ചെന്നിത്തലയും

സര്‍ക്കാര്‍ ജനുവരി 1 ന് സംഘടിപ്പിക്കുന്ന വനിതാ മതിലിന്റെ ജില്ലാ സംഘാടക സമിതിയുടെ മുഖ്യരക്ഷാധികാരികളില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും. ഇന്നലെ മന്ത്രി തോമസ് എെസക്കിന്റെ സാന്നിദ്ധ്യത്തില്‍ ചേര്‍ന്ന സംഘാടക സമിതി രൂപീകരണയോഗമാണ് ചെന്നിത്തലയെ ഉള്‍പ്പെടുത്തിയത്.

മന്ത്രിമാരായ ജി. സുധാകരന്‍, തോമസ് എെസക്, പി. തിലോത്തമന്‍ എന്നിവരോടൊപ്പമാണ് രമേശ് ചെന്നിത്തലയെയും മുഖ്യരക്ഷാധികാരിയാക്കിയിരിക്കുന്നത്. ഹരിപ്പാട് നിന്നുള്ള ജനപ്രതിനിധിയാണ് ചെന്നിത്തല. എന്നാല്‍ തന്നെ മുഖ്യരക്ഷാധികാരിയാക്കിയതില്‍ ചെന്നിത്തല പ്രതിഷേധിച്ചു.

ജില്ലാകളക്ടര്‍ എസ്. സുഹാസിനെ ഫോണില്‍ വിളിച്ച്‌ ചെന്നിത്തല പ്രതിഷേധം അറിയിച്ചു. തന്നെ ക്ഷണിക്കാതെയും അനുവാദം ചോദിക്കാതെയും മുഖ്യരക്ഷാധികാരിയാക്കിയത് ശരിയായ നടപടിയല്ലെന്നും ചെന്നിത്തല പറഞ്ഞു.

ജില്ലയില്‍ നിന്നുള്ള എം.പിമാരും എം.എല്‍.എമാരും സംഘാടക സമിതി രക്ഷാധികാരികളായതുകൊണ്ടാണ് രമേശ് ചെന്നിത്തലയെയും ഉള്‍പ്പെടുത്തിയതെന്നാണ് സംഘാടകസമിതിയുടെ വിശദീകരണം.

‘ സംസ്ഥാനത്ത് വര്‍ഗീയ ചേരിതിരിവിന് കാരണമാകുന്ന വനിതാമതിലിന്റെ ആലപ്പുഴയിലെ രക്ഷാധികാരിയായി തന്നെ വച്ചത് അപഹാസ്യമായ രാഷ്ട്രീയ ഗിമ്മിക്കും സാമാന്യ മര്യാദയുടെ ലംഘനവുമാണ്.എന്നോട് ഒരു വാക്ക്‌ പോലും ചോദിക്കാതെ ഇത് ചെയ്തതിലുള്ള പ്രതിഷേധം ആലപ്പുഴ ജില്ലാ കളക്ടറെ ഫോണില്‍ വിളിച്ചറിയിച്ചിട്ടുണ്ട്. നടപടി ഉടന്‍ പിന്‍വലിക്കണം’

-പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല

RELATED ARTICLES
- Advertisment -

Most Popular

Recent Comments