Friday, March 29, 2024
HomeCrimeദിലീപിന് നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ നൽകരുത്- സര്‍ക്കാര്‍ സുപ്രീംകോടതിയിൽ

ദിലീപിന് നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ നൽകരുത്- സര്‍ക്കാര്‍ സുപ്രീംകോടതിയിൽ

നടി ആക്രമിക്കപ്പെട്ട കേസിലെ വീഡിയോ ദൃശ്യങ്ങളുടെ പകര്‍പ്പ് നടന്‍ ദിലീപ് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിക്കെതിരെ സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കി. കേസുമായി ബന്ധപ്പെട്ട മെമ്മറി കാര്‍ഡ് തൊണ്ടി മുതലാണെന്ന് സര്‍ക്കാര്‍ അറിയിച്ചു. ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തതാണെന്ന ദിലീപിന്റെ ആരോപണം നടിയെ അപമാനിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ്. മെമ്മറി കാര്‍ഡ് ദിലീപിന് നല്‍കിയാല്‍ അത് ദുരുപയോഗം ചെയ്യാന്‍ ഇടയാക്കുമെന്നും മെമ്മറി കാര്‍ഡ് ദിലീപിന് നല്‍കരുതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കേസിലെ പ്രധാന തെളിവായ വീഡിയോ ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി വിചാരണ കോടതിയും ഹൈക്കോടതിയും തള്ളിയതിനെ തുടര്‍ന്നാണ് ദിലീപ് സുപ്രീം കോടതിയിലെത്തിയത്. നടിയെ ആക്രമിച്ച കേസില്‍ നിരപരാധിത്വം തെളിയിക്കാന്‍ വീഡിയോയിലെ സംഭാഷണങ്ങള്‍ ഉപകരിക്കും എന്നാണ് ദിലീപിന്റെ വാദം. കോടതിയില്‍ സമര്‍പ്പിച്ച ദൃശ്യങ്ങളില്‍ എഡിറ്റിങ് നടന്നിട്ടുണ്ടെന്നുമായിരുന്നു ദിലീപിന്റെ വാദം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments