ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കുറ്റക്കാരനല്ല . മാധ്യമങ്ങൾ പറയുന്നതെല്ലാം കള്ളത്തരം. പീഡന കേസിൽ അറസ്റ്റിലായ ഫ്രാങ്കോയെ നല്ല ഇടയനായിന്യായീകരിച്ചു സീറോ മലബാര്‍ കത്തോലിക്കാ സഭ ലേഖനം പ്രസിദ്ധീകരിച്ചു. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ പെട്ട ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെക്കുറിച്ചും, ഭൂമിവില്‍പ്പനയില്‍ പെട്ട കര്‍ദിനാള്‍ ജോര്‍ജ്ജ് മാര്‍ ആലഞ്ചേരിക്കും എതിരെയുള്ള മാധ്യമവാര്‍ത്തകള്‍ക്ക് എതിരെ സീറോ മലബാര്‍ കത്തോലിക്കാ സഭ. പത്ര, ചാനല്‍ മാധ്യമങ്ങള്‍ ബഹിഷ്‌കരിക്കണമെന്നാണ് വിശ്വാസികളോട് സഭ ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതിമാസ ന്യൂസ് ലെറ്ററായ കത്തോലിക്കാസഭയുടെ ഡിസംബര്‍ ലക്കത്തിലാണ് ‘സഭയ്ക്കെതിരെ ഗൂഢാലോചന: വിശ്വാസികള്‍ മാധ്യമങ്ങള്‍ ബഹിഷ്‌കരിക്കും’ എന്ന തലക്കെട്ടില്‍ സഭ ലേഖനം ഇറക്കിയത്.
വിശ്വാസികള്‍ മാധ്യമങ്ങളെ ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ച് കഴിഞ്ഞെന്നാണ് സഭയുടെ ലേഖനം അവകാശപ്പെടുന്നത്. വിശ്വാസികളുടെ തീരുമാനം പുറത്തുവിടുന്ന തരത്തിലാണ് ലേഖനം. സഭയെയയും, അതിന്റെ നേതൃത്വത്തെയും അപമാനിക്കുന്നതും, വിശ്വാസികളുടെ വികാരത്തെ വൃണപ്പെടുത്തുന്നതും മാധ്യമങ്ങള്‍ ശീലമാക്കിയതാണ് ഈ തീരുമാനത്തിന് കാരണം. നവംബര്‍ ലക്കത്തില്‍ ഫ്രാങ്കോ മുളയ്ക്കലിന്റെ ചിത്രം ഉള്‍പ്പെടുത്തിയത് വിവാദമായിരുന്നു. ഇത് വലിയ പാപമാണെന്നാണ് മാധ്യമങ്ങള്‍ പറയുന്നതെന്ന് ലേഖനം കുറ്റപ്പെടുത്തുന്നു. നവംബറില്‍ തൃശൂര്‍ അതിരൂപ ഇറക്കിയ കാത്തലിക് കലണ്ടറിലാണ് ഫ്രാങ്കോയുടെ തിരുരൂപം അച്ചടിച്ച് ആഘോഷമാക്കിയത്. സഭയ്ക്കെതിരെ കളിച്ചവര്‍ക്കെതിരെ നടപടി സ്വീകരിച്ചത് മാധ്യമങ്ങള്‍ക്ക് ഇഷ്ടപ്പെട്ടില്ലെന്നാണ് ലേഖകന്റെ കണ്ടെത്തല്‍. ഫാ. അഗസ്റ്റിന്‍ വട്ടോളിയാണ് സീറോ മലബാര്‍ സഭയുടെ അന്യായ ഭൂമി ഇടപാടുകള്‍ പുറംലോകത്തിന് മുന്നിലെത്തിച്ചത്. കൂടാതെ ഫ്രാങ്കോയ്ക്ക് എതിരെ കന്യാസ്ത്രീകളെ രക്ഷിക്കുകയെന്ന പേരില്‍ ധര്‍ണ്ണയും സംഘടിപ്പിച്ചു. കന്യാസ്ത്രീയെ പീഡിപ്പിച്ചതിന് അറസ്റ്റിലായ ബിഷപ്പിനെ കുറ്റക്കാരനായി കോടതി പ്രഖ്യാപിക്കുന്നത് വരെ ഫ്രാങ്കോ ബിഷപ്പാണെന്ന് ലേഖനം പറയുന്നു. ഐഎസ്‌ആര്‍ഒ ചാരക്കേസ് വ്യാജമായിരുന്നില്ലേയെന്നാണ് ഇതിന് സഭ പറയുന്ന ന്യായം.
ഫ്രാങ്കോ നല്ല ഇടയൻ; ഫ്രാങ്കോയെ ന്യയീകരിച്ചു സീറോ മലബാര്‍ കത്തോലിക്കാ സഭയുടെ ലേഖനം
RELATED ARTICLES