Sunday, October 13, 2024
HomeInternationalഡാളസില്‍ (ഇര്‍വിംഗ് ) ഇന്ത്യന്‍ കോണ്‍സുലേറ്റ് വിസ ക്യാമ്പ് ഡിസംബർ 21 നു ...

ഡാളസില്‍ (ഇര്‍വിംഗ് ) ഇന്ത്യന്‍ കോണ്‍സുലേറ്റ് വിസ ക്യാമ്പ് ഡിസംബർ 21 നു ശനിയാഴ്ച

ഡാളസ്: ഹൂസ്റ്റണ്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ്  ഡിസംബർ 21  ശനിയാഴ്ച ഡാളസില്‍ (ഇര്‍വിംഗ് )   വിസ ക്യാമ്പ് സംഘടിപ്പിക്കുന്നു.ചിന്മയാ മിഷന്‍, ഇന്ത്യന്‍ അസ്സോസിയേഷന്‍ ഓഫ് നോര്‍്തത് ടെക്സ്സ് എന്നീ സംഘടനകളുടെ സഹകരണത്തോടെ ഇര്‍വിംഗ് 900 നോര്‍ത്ത് ബല്‍റ്റ്‌റ് ലൈനിലുള്ള ചിന്മയ ചിത്രകൂട്ടിലാണ് വിസ ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത്.

2019  ഡിസംബർ 21 രാവിലെ പത്തു മുതല്‍ വൈകീട്ട് 5 വരെ ഹൂസ്റ്റണ്‍ കോണ്‍സുലേറ്റില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ ഇന്ത്യന്‍ പാസ്സ്‌പോര്‍ട്ട്, ഓ.സി.ഐ.കാര്‍ഡ്, പേരു പുതുക്കല്‍ തുടങ്ങിയവര്‍ക്കുള്ള പൂരിപ്പിച്ച അപേക്ഷകള്‍ പരിശേധിച്ചു നല്‍കും. ഈ അപേക്ഷകള്‍ സി.കെ.ജി.എസ്.(ഹൂസ്റ്റണ്‍) ഓഫീസിലേക്കു അയച്ചു കൊടുത്താല്‍ കാലതാമസം ഒഴിവാക്കാമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

പൗരന്മാരുടെ സംശയങ്ങള്‍ക്കുള്ള മറുപടിയും ഉദ്യോഗസ്ഥര്‍ നല്‍കും.മുന്‍ കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് ആദ്യ പരിഗണന ലഭിക്കുക.കൂടുതല്‍ വിവരങ്ങള്‍ക്ക് ഹൂസ്റ്റണ്‍ കോണ്‍സുലേറ്റുമായോ 972 790 1498, 972 234 4268.

RELATED ARTICLES
- Advertisment -

Most Popular

Recent Comments