Monday, November 4, 2024
Homeപ്രാദേശികംചെങ്ങന്നൂര്‍ എംഎല്‍എ കെ.കെ രാമചന്ദ്രന്‍ നായര്‍ അന്തരിച്ചു

ചെങ്ങന്നൂര്‍ എംഎല്‍എ കെ.കെ രാമചന്ദ്രന്‍ നായര്‍ അന്തരിച്ചു

ചെങ്ങന്നൂര്‍ എംഎല്‍എ കെ.കെ രാമചന്ദ്രന്‍ നായര്‍ അന്തരിച്ചു. 65 വയസായിരുന്നു. പുലര്‍ച്ചെ നാലു മണിയോടെയായിരുന്നു അന്ത്യം. കരള്‍ രോഗത്തെത്തുടര്‍ന്ന് ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കക്ഷി രാഷ്ട്രീയത്തിനതീതമായി ചെങ്ങന്നൂരുകാര്‍ നെഞ്ചിലേറ്റിയ രാഷ്ട്രീയ നേതാവാണ്  കെകെആര്‍ എന്ന് വിളിപ്പേരുള്ള  കെ.കെ രാമചന്ദ്രന്‍ നായര്‍. സൗമ്യതയുടെ മുഖമായിരുന്നു അദ്ദേഹം.1953 ല്‍ ചെങ്ങന്നൂരിലെ ആല പഞ്ചായത്തില്‍  ജനനം. പന്തളം എന്‍എസ്എസ് കോളജിലും തിരുവനന്തപുരം ലോ കോളജിലുമായിട്ടിരുന്നു പഠനം. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ സജീവരാഷ്ട്രീയത്തിലിറങ്ങിയ അദ്ദേഹം അടിയന്തരാവസ്ഥകാലത്ത് ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. രണ്ട് തവണ സിപിഐ എം ചെങ്ങന്നൂര്‍ ഏരിയ സെക്രട്ടറിയായിരുന്നു. 2016 നിയമസഭാ തെരഞ്ഞെടുപ്പില്‍ ത്രികോണമല്‍സരത്തില്‍ കോണ്‍ഗ്രസിലെ പി.സി വിഷ്ണുനാഥിനെ പരാജയപ്പെടുത്തി എംഎല്‍എയായി. 7983 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു ജയം. ചെങ്ങന്നൂരില്‍  അഭിഭാഷകനായി പ്രവര്‍ത്തനമാരംഭിച്ച അദ്ദേഹം ബാര്‍ കൗണ്‍സില്‍  പ്രസിഡന്റായിട്ടുണ്ട്. സിപിഐ എം ചെങ്ങന്നൂര്‍  താലൂക്ക് യൂണിയന്‍  സെക്രട്ടറിയായും പിന്നീട് ഏരിയ സെക്രട്ടറിയായും നീണ്ട 14 വര്‍ഷം ചെങ്ങന്നൂരിലെ പാര്‍ട്ടിയെ അദ്ദേഹം നയിച്ചു. തികഞ്ഞ സംഗീത പ്രേമി കൂടിയായിരുന്നു

RELATED ARTICLES
- Advertisment -

Most Popular

Recent Comments