Friday, April 19, 2024
HomeInternationalവിനോദസഞ്ചാരികള്‍ക്ക് കര്‍ശന മുന്നറിയിപ്പുമായി യുഎസ്

വിനോദസഞ്ചാരികള്‍ക്ക് കര്‍ശന മുന്നറിയിപ്പുമായി യുഎസ്

ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്ക് എത്തുന്ന വിനോദസഞ്ചാരികള്‍ക്ക് കര്‍ശന മുന്നറിയിപ്പുമായി യുഎസ്. അതീവ ജാഗ്രതാ നിര്‍ദേശം നല്‍കുന്ന ലെവല്‍ 2 മുന്നറിയിപ്പാണ് ഇന്ത്യയിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് യുഎസ് നല്‍കിയിരിക്കുന്നത്. അതേസമയം, പാകിസ്താനിലേക്കുള്ള സഞ്ചാരികള്‍ക്ക് ലെവല്‍ 3 മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. അഫ്ഗാനിസ്ഥാന്‍, മെക്‌സിക്കോയിലെ അഞ്ചു സ്ഥലങ്ങള്‍, സിറിയ, യെമന്‍, സൊമാലിയ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള യാത്ര കഴിവതും ഒഴിവാക്കണം. യാത്രയ്ക്ക് അനുയോജ്യമല്ലെന്ന കാറ്റഗറിയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പാകിസ്താനുമായി സംഘര്‍ഷവും വെടിവയ്പ്പും തുടരുന്ന ജമ്മു കശ്മീരിലേക്ക് യാത്ര ചെയ്യരുതെന്നും സഞ്ചാരികള്‍ക്കു മുന്നറിയിപ്പുണ്ട്. എന്നാല്‍ കിഴക്കന്‍ ലഡാക്ക്, ലേ തുടങ്ങിയവിടങ്ങളിലേക്കു യാത്ര അനുവദിക്കുകയും ചെയ്തിട്ടുണ്ട്.ഇന്ത്യയിലെ കുറ്റകൃത്യങ്ങളില്‍ പ്രധാനപ്പെട്ടത് മാനഭംഗമാണ്. വിനോദ സഞ്ചാരകേന്ദ്രങ്ങളിലടക്കം ഇതു വളരെയധികം റിപ്പോര്‍ട്ടു ചെയ്യപ്പെടാറുണ്ട്. വിനോദസഞ്ചാരകേന്ദ്രങ്ങള്‍, ഗതാഗത മേഖലകള്‍, മാര്‍ക്കറ്റ്, ഷോപ്പിങ് മാളുകള്‍ എന്നിവിടങ്ങളില്‍ മുന്നറിയിപ്പോടെയും അല്ലാതെയും ആക്രമണങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, പാകിസ്താനിലേക്കുള്ള യാത്ര ഒഴിവാക്കാനാണ് നിര്‍ദേശം. എന്തെങ്കിലും അടിയന്തര സാഹചര്യം മൂലം പാകിസ്താനില്‍ എത്തിയാല്‍ ബലൂചിസ്ഥാന്‍, ഖൈബര്‍ പക്തൂണ്‍ഖ്വ (കെപികെ), ആദിവാസി മേഖല (എഫ്എടിഎ) എന്നിവിടങ്ങളിലേക്കു യാത്ര ചെയ്യരുതെന്നും യുഎസ് പൗരന്മാര്‍ക്ക് നിര്‍ദേശമുണ്ട്. പാക്ക് അധിനിവേശ കശ്മീരിലേക്കുള്ള യാത്രയ്ക്കും വിലക്കുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments