Saturday, April 20, 2024
HomeKeralaമകര വിളക്ക് കണ്ട് ശബരിമല തീര്‍ത്ഥാടകര്‍ ഭക്തിനിര്‍ഭരമായി

മകര വിളക്ക് കണ്ട് ശബരിമല തീര്‍ത്ഥാടകര്‍ ഭക്തിനിര്‍ഭരമായി

പൊന്നമ്പലമേട്ടില്‍ മകരവിളക്ക് കണ്ടു. മകര വിളക്ക് കണ്ട് ശബരിമല തീര്‍ത്ഥാടകര്‍ ഭക്തിനിര്‍ഭരമായി. തിരുവാഭരണം ചാര്‍ത്തി ദീപാരാധനയും നടന്നു. വന്‍ ഭക്തജനതിരക്കാണ് സന്നിധാനത്ത്. ആഘോഷമായി കൊണ്ടുവന്ന തിരുവാഭരണം ചാര്‍ത്തി മകരസംക്രമസന്ധ്യയില്‍ ദീപാരാധന നടന്നപ്പോള്‍ ഭക്തര്‍ തൊഴുകയ്യോടെ പ്രാര്‍ഥനയിലായിരുന്നു. താഴെ തിരുമുറ്റത്തും നടപ്പന്തലുകളിലും തിങ്ങിനിറഞ്ഞുനിന്ന അയ്യപ്പന്മാര്‍ കൂടി ഉച്ചയായപ്പോഴേക്കും മകരജ്യോതി കാണാവുന്ന സ്ഥലങ്ങളിലേക്കു കയറി. അതിനാല്‍ പാണ്ടിത്താളം, മാളികപ്പുറം, ശരംകുത്തി ഹെലിപ്പാഡ് തുടങ്ങി മകരജ്യോതി കാണാവുന്ന സ്ഥലങ്ങളിലെല്ലാം തിക്കും തിരക്കും കൂടി. വടം കെട്ടിത്തിരിച്ചായിരുന്നു പൊലീസ് നിയന്ത്രിച്ചത്.

തിരുവാഭരണ ഘോഷയാത്ര വലിയ നടപ്പന്തലില്‍ എത്തിയപ്പോള്‍ അയ്യപ്പന്മാരുടെ ശരണംവിളികള്‍ക്ക് ശക്തി കൂടി. തിരുവാഭരണം ചാര്‍ത്തി ദീപാരാധനയുടെ മണിമുഴങ്ങിയപ്പോള്‍ ജ്യോതി സ്വരൂപനെ പ്രാര്‍ഥിച്ചു കാത്തിരുന്ന സ്ഥലങ്ങളിലെല്ലാം കര്‍പ്പൂരദീപം തെളിഞ്ഞു. പൊന്നമ്പലമേട്ടില്‍ കര്‍പ്പൂര ജ്യോതി തെളിഞ്ഞപ്പോള്‍ പരംപൊരുളിനു ശരണ കീര്‍ത്തനങ്ങളാല്‍ ആരതിയുഴിഞ്ഞു.ജ്യോതി തെളിഞ്ഞതോടെ തിരുവാഭരണം ചാര്‍ത്തി അയ്യപ്പനെ കാണാനുള്ള വെമ്പലായിരുന്നു. ഒരുനിമിഷമെങ്കിലും അതിനുള്ള അവസരം കിട്ടണമേയെന്ന പ്രാര്‍ഥനയായിരുന്നു. വടക്കേനട വഴി തിരുമുറ്റത്തേക്കു കയറാന്‍ അവര്‍ തിക്കും തിരക്കും കൂട്ടി. അപകടങ്ങള്‍ ഒഴിവാക്കാന്‍ പൊലീസ് പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments