പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടെന്ന വെളിപ്പെടുത്തലുമായി എത്തിക്കല്‍ ഹാക്കറായ എല്ലിയോട്ട് ആല്‍ഡേഴ്‌സന്‍. ഇക്കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ക്ക് താനുമായി ബന്ധപ്പെടണമെന്നും ഫ്രഞ്ച് സൈബര്‍ സുരക്ഷാ ഗവേഷകനായ ആല്‍ഡേഴ്‌സന്‍ ട്വീറ്റ് ചെയ്തു. വെബ്‌സൈറ്റില്‍ നുഴഞ്ഞുകയറിയ ഹാക്കര്‍ക്ക് മുഴുവന്‍ വിവരങ്ങളും കൈക്കലാക്കാന്‍ സാധിച്ചിട്ടുണ്ട്. എന്നാല്‍ വെബ്‌സൈറ്റ് ഹാക്ക് ചെയ്തത് താനല്ല. താന്‍ അത്രമാത്രം മണ്ടനല്ല സൈബര്‍ ലോകത്ത് പ്രസിദ്ധനായ ആല്‍ഡേഴ്‌സണ്‍ വ്യക്തമാക്കി. അതേസമയം, മോദിയുടെ വെബ്‌സൈറ്റ് അധികൃതരുമായി സംസാരിച്ചെന്നും പ്രശ്‌നം ശ്രദ്ധയില്‍പെടുത്തിയതായും പിന്നീട് ആല്‍ഡേഴ്‌സന്‍ ട്വീറ്റ് ചെയ്തു. ആധാറിന്റെ സുരക്ഷാവീഴ്ചകളും സര്‍ക്കാര്‍ വെബ്‌സൈറ്റുകളിലെ സുരക്ഷാ വീഴ്ചകളും ചൂണ്ടിക്കാണിച്ചും എത്തിക്കല്‍ ഹാക്കിങ് രംഗത്ത് എല്ലിയോട്ട് അല്‍ഡേഴ്‌സണ്‍ നേരത്തെ ശ്രദ്ധനേടിയിരുന്നു.
മോദിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്‌തെന്ന് ട്വീറ്റ്
RELATED ARTICLES