ജിഷ്ണു പ്രണോയിയെ കരുതിക്കൂട്ടി കുടുക്കിയതാണെന്ന് അന്വേഷണ റിപ്പോർട്ട്
പാമ്പാടി നെഹ്റു കോളേജിലെ വിദ്യാർത്ഥിയായിരുന്ന ജിഷ്ണു പ്രണോയിയെ കോപ്പിയടിച്ചു എന്ന് കാണിച്ചു കരുതിക്കൂട്ടി കുടുക്കിയതാണെന്ന് അന്വേഷണ റിപ്പോർട്ട് പുറത്തു വന്നു. മാനേജ്മെന്റിനെ വിമർശിച്ചു എന്നതാണ് ജിഷ്ണുവിനോട് പ്രതികാര നടപടി എടുത്തത്. പോലീസിന്റെ അന്വേഷണ റിപ്പോർട്ടിലാണ് ഇതു സംബന്ധിച്ചുള്ള തെളുവുകൾ നിർത്തിയിരിക്കുന്നത്. കോപ്പിയടി കേസിൽ ജിഷ്ണുവിനെ മനപൂർവം വലിച്ചിഴക്കുകയായിരുന്നു. ഇതിനെ പ്രിൻസിപ്പാൽ എതിർത്തിരുന്നതായും റിപ്പോർട്ടിൽ പരാമർശിക്കുന്നു.
ജിഷ്ണു പരീക്ഷയ്ക്കിരുന്ന രണ്ടു ഹാളിലും പ്രവീൺ എന്ന അധ്യാപകനെയാണ് ചുമതലയേൽപ്പിച്ചത്. കോപ്പിയടിയിൽ ജിഷ്ണുവിനെ കുടുക്കാൻ മാനേജ്മെന്റ് പ്രവീണിനെ പ്രത്യേകമായി ചുമതലപ്പെടുത്തുകയായിരുന്നു. പ്രവീൺ അടക്കമുള്ള മാനേജ്മെന്റിന്റെ അടുപ്പക്കാരായ ജീവനക്കാർ ജിഷ്ണുവിനെ വൈസ് പ്രിൻസിപ്പലിന്റെ മുറിയിലേക്ക് കൊണ്ടുപോയിട്ടാണ് മർദിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. ചെയർമാൻ പി.കൃഷ്ണദാസ്സാണ് കോപ്പിയടിക്കേസിൽ ജിഷ്ണുവിനെ കുടിക്കിയതിന്റെ പിന്നിലെ മുഖ്യസൂത്രധാരൻ.