ചരിത്ര സ്മാരകവും വിനോദ സഞ്ചാര കേന്ദ്രവുമായ ആഗ്രഹയിലെ താജ്മഹലിലേക്കുള്ള പ്രവേശനത്തിന്റെ ഫീസ് വര്‍ധിപ്പിച്ചു. പ്രവേശന ഫീസ് 40-ല്‍ നിന്ന് 50 രൂപയാക്കി ഉയര്‍ത്തിയതിനൊപ്പം ഈ ടിക്കറ്റില്‍ താജ് പരിസരത്ത് ചെലവഴിക്കാവുന്ന സമയം മൂന്നു മണിക്കൂറായി കുറച്ചു. ശവക്കല്ലറകള്‍ ഉള്‍പ്പെടുന്ന താജിന്റെ ഉള്‍വശത്ത് പ്രവേശിക്കുന്നതിന് 200 രൂപയുടെ പുതിയ ടിക്കറ്റും ഏര്‍പ്പെടുത്തി.