സംസ്ഥാനത്തെ ബസ് ചാർജ് വർധിപ്പിച്ചു. ഇന്നു ചേർന്ന മന്ത്രിസഭാ യോഗമാണ് ബസ് ചാർജ് വർധിപ്പിച്ചത്. ഓർഡിനറി ബസുകളുടെ മിനിമം ചാർജ് ഏഴു രൂപയിൽനിന്ന് എട്ടു രൂപയായി വർധിപ്പിച്ചു. മാർച്ച് ഒന്നു മുതൽ നിരക്ക് വർധന നിലവിൽവരും.അതേസമയം വിദ്യാർഥികൾക്കു യാത്രാസൗജന്യം ഇപ്പോഴുള്ളതോതിൽ തുടരും. എന്നാൽ, വർധിപ്പിച്ച നിരക്കിന് ആനുപാതികമായ വർധന അവരുടെ നിരക്കിലുമുണ്ടാകും. ചൊവ്വാഴ്ച ചേർന്ന ഇടതുമുന്നണി യോഗം ചാർജ് വർധിപ്പിക്കാൻ സർക്കാരിനോടു ശിപാർശ ചെയ്തിരുന്നു. ഇന്നു ചേർന്ന് മന്ത്രിസഭായോഗം ഇത് അംഗീകരിക്കുകയായിരുന്നു. കിലോമീറ്റർ നിരക്കിൽ ആറു പൈസ മുതൽ 15 പൈസ വരെ വർധിപ്പിക്കാനും ശിപാർശയുണ്ടായിരുന്നു. ഓർഡിനറി ബസിന് കിലോമീറ്ററിന് 64 പൈസ 70 പൈസയാക്കും. 2014ലാണ് അവസാനമായി ബസ് ചാർജ് വർധിപ്പിച്ചത്.
ബസ് ചാർജ് വർധിപ്പിച്ചു;മിനിമം ചാർജ് എട്ടു രൂപയായി
RELATED ARTICLES