Saturday, December 14, 2024
HomeKeralaസബ് കളക്ടര്‍ രേണുരാജിനെതിരെ മോശമായി സംസാരിച്ച രാജേന്ദ്രനെതിരെ സിപിഎം

സബ് കളക്ടര്‍ രേണുരാജിനെതിരെ മോശമായി സംസാരിച്ച രാജേന്ദ്രനെതിരെ സിപിഎം

പൊതുജനമധ്യത്തില്‍ ദേവികുളം സബ് കളക്ടര്‍ രേണുരാജ് ഐഎഎസിനെതിരെ മോശമായി സംസാരിച്ച മൂന്നാര്‍ എംഎല്‍എ എസ്.രാജേന്ദ്രനെതിരെ സിപിഎം അച്ചടക്കനടപടി സ്വീകരിച്ചു.സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രാജേന്ദ്രനെതിരെ പാര്‍ട്ടി അച്ചടക്കനടപടി സ്വീകരിച്ച കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇടുക്കി ജില്ലാ കമ്മിറ്റിയാണ് വിഷയത്തില്‍ രാജേന്ദ്രനെ ശകാരിച്ചതെന്നും ഈ വിഷയത്തില്‍ ഇനി പരസ്യപ്രതികരണം നടത്തരുതെന്ന് എംഎല്‍എയോട് പാര്‍ട്ടി ആവശ്യപ്പെട്ടിട്ടുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി അറിയിച്ചു.നിയമത്തെ എതിര്‍ക്കുകയും നിയമം നടപ്പാക്കാന്‍ ശ്രമിക്കുന്ന ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും അല്ല എംഎല്‍എമാര്‍ ചെയ്യേണ്ടത്. അതിനെ പാര്‍ട്ടി അംഗീകരിക്കില്ല. അതിനാല്‍ രാജേന്ദ്രന്റെ നിലപാടുകളെ പാര്‍ട്ടി പൂര്‍ണമായും തള്ളിക്കളയുന്നതായും കോടിയേരി പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments