Tuesday, November 12, 2024
HomeNationalമോദിയെ ആലിംഗനം ചെയ്ത രാഹുല്‍ ഗാന്ധി വിശദീകരണവുമായി...

മോദിയെ ആലിംഗനം ചെയ്ത രാഹുല്‍ ഗാന്ധി വിശദീകരണവുമായി…

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആലിംഗനം ചെയ്ത സംഭവത്തില്‍ വിശദീകരണവുമായി രാഹുല്‍ ഗാന്ധി. മോദിക്ക് തന്നോടുള്ള വിദ്വേഷം നീക്കാനാണ് അന്ന് അദ്ദേഹത്തെ ആലിംഗനം ചെയ്തത്. അതിനപ്പുറം മറ്റൊരു ഉദ്ദേശവുമുണ്ടായിരുന്നില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.പതിനാറാം ലോക്‌സഭയിലെ അവസാന പ്രസംഗത്തില്‍ രാഹുലിന്റെ ആലിംഗനത്തെ മോദി പരിഹസിച്ചിരുന്നു. ആത്മാര്‍ത്ഥമായ ആലിംഗനവും നിര്‍ബന്ധിതമായ ആലിംഗനവും തനിക്ക് വേര്‍തിരിച്ചറിയാമെന്നായിരുന്നു മോദിയുടെ വിമര്‍ശനം.
വലിയ ഭൂകമ്പം വരുമെന്ന് ചിലര്‍ പറഞ്ഞുവെങ്കിലും ചെറിയ ഭൂകമ്പം പോലും ഉണ്ടായില്ലെന്നും രാഹുല്‍ ഗാന്ധിയെ പേരെടുത്ത് പരാമര്‍ശിക്കാതെ മോദി പരിഹസിച്ചിരുന്നു. ലോക്‌സഭയിലെ അവിശ്വാസ പ്രമേയ ചര്‍ച്ചക്കിടെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിവാദ ആലിംഗനം. മോദി സര്‍ക്കാരിനെതിരെ ശക്തമായി ആഞ്ഞടിച്ച രാഹുല്‍ ഗാന്ധി കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചതിന് ശേഷം അപ്രതീക്ഷിതമായി മോദിയെ കെട്ടിപ്പിടിക്കുകയായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments