Wednesday, April 24, 2024
HomeCrimeശോ​ഭ​ന ജോ​ര്‍​ജി​നെ​തി​രേ 50 കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് മോ​ഹ​ന്‍​ലാ​ല്‍

ശോ​ഭ​ന ജോ​ര്‍​ജി​നെ​തി​രേ 50 കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് മോ​ഹ​ന്‍​ലാ​ല്‍

സം​സ്ഥാ​ന ഖാ​ദി ബോ​ര്‍​ഡി​നെ​തി​രേ 50 കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് മോ​ഹ​ന്‍​ലാ​ല്‍ വ​ക്കീ​ല്‍ നോ​ട്ടീ​സ് അ​യ​ച്ചു. ച​ര്‍​ക്ക​യി​ല്‍ നൂ​ല്‍ ​നൂ​ല്‍​ക്കു​ന്ന പ​ര​സ്യ​ത്തി​ന്‍റെ പേ​രി​ല്‍ ലാ​ലി​ന് ഖാ​ദി ബോ​ര്‍​ഡ് വ​ക്കീ​ല്‍ നോ​ട്ടി​സ് അ​യ​ച്ചി​രു​ന്നു. ഇ​തി​നു മ​റു​പ​ടി​യാ​യാ​ണ് താ​രം ബോ​ര്‍​ഡ് ഉ​പാ​ധ്യ​ക്ഷ ശോ​ഭ​ന ജോ​ര്‍​ജി​നെ​തി​രേ നോ​ട്ടീ​സ് അ​യ​ച്ച​ത്. ഖാദി ബോര്‍ഡ് ഉപാധ്യക്ഷ ശോഭനാ ജോര്‍ജ് നടത്തിയ പരാമര്‍ശങ്ങള്‍ തനിക്ക് മാനഹാനിയുണ്ടാക്കിയെന്നാണ് വാദം. പൊ​തു​ജ​ന​മ​ധ്യ​ത്തി​ല്‍ ത​നി​ക്കെ​തി​രേ അ​പ​കീ​ര്‍​ത്തി​ക​ര​മാ​യ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ചാ​ണ് മോഹന്‍ലാ​ലി​ന്‍റെ നോ​ട്ടീ​സ്. പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ പി​ന്‍​വ​ലി​ച്ച്‌ ശോഭനാ ജോര്‍ജ്ജ് മാ​പ്പു​പ​റ​യ​ണ​മെ​ന്നും മുന്‍നിര മാ​ധ്യ​മ​ങ്ങ​ളി​ല്‍ ക്ഷ​മാ​പ​ണം ന​ട​ത്ത​ണ​മെ​ന്നും താ​രം ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​ന് ത​യാ​റാ​യി​ല്ലെ​ങ്കി​ല്‍ 50 കോടി ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​ക​ണ​മെ​ന്നാ​ണ് മോഹന്‍ലാല്‍ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. പ്ര​മു​ഖ വ​സ്ത്ര​വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ന്‍റെ പരസ്യത്തില്‍ മോ​ഹ​ന്‍​ലാ​ല്‍ അ​ഭി​ന​യി​ച്ചതാ​ണ് പ്രശ്നങ്ങളുടെ തു​ട​ക്കം. ച​ര്‍​ക്ക​യു​മാ​യി ബ​ന്ധ​മി​ല്ലാ​ത്ത സ്ഥാ​പ​ന​ത്തി​ന്‍റെ പ​ര​സ്യ​ത്തി​ല്‍ അ​ഭി​ന​യി​ച്ച​ത് തെ​റ്റി​ധാ​ര​ണ​യു​ണ്ടാ​ക്കുമെന്നും അതിനാല്‍ പ​ര​സ്യ​ത്തി​ല്‍​ നി​ന്നു പി​ന്മാ​റ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ഖാ​ദി ബോ​ര്‍​ഡ് നോ​ട്ടീ​സ് അ​യ​ച്ച​ത്. മോഹന്‍ലാലിനെ പോലൊരു നടന്‍ ഇത്തരം പര്യസങ്ങളുടെ ഭാഗമാവുന്നത് ജനങ്ങളില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കാന്‍ ഇടയാക്കുമെന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നു. ഇതേ തുടര്‍ന്ന് മോഹന്‍ലാല്‍ ചര്‍ക്ക നൂല്‍ക്കുന്ന പരസ്യം പിന്‍വലിക്കാന്‍ മുണ്ട് നിര്‍മ്മാണ കമ്ബനി തയ്യാറായി. എന്നാല്‍ ശോഭനയുടെ പരാമര്‍ശങ്ങള്‍ വ്യക്തിപരമായി വലിയ അപമാനമുണ്ടാക്കിയെന്ന് പറഞ്ഞാണ് മോഹന്‍ലാല്‍ നിയമ നടപടിയുമായി മുന്നോട്ട് പോകുന്നത്. വക്കീല്‍ നോട്ടീസിനെ നിയമപരമായി നേരിടുമെന്ന ശോഭന ജോര്‍ജ് പ്രതികരിച്ചു. 50 കോടി നല്‍കാനുളള ശേഷി ഖാദി ബോര്‍ഡിനില്ല. എംസിആറിന് വക്കീല്‍ നോട്ടീസ് അയച്ചെങ്കിലും അഭ്യര്‍ത്ഥനയുടെ രൂപത്തിലാണ് മോഹന്‍ലാലിന് നോട്ടീസ് അയച്ചത്. കഴിഞ്ഞ മാസമാണ് മോഹന്‍ലാലിന്റെ വക്കീല്‍ നോട്ടീസ് ലഭിച്ചതെന്നും അവര്‍ വ്യക്തമാക്കി

RELATED ARTICLES
- Advertisment -

Most Popular

Recent Comments