ബാഹുബലിയെ പിന്നിലാക്കി ‘യന്തിരന്റെ’ രണ്ടാംഭാഗം ‘2.0’

Bahubali 2

ബാഹുബലിയെ പിന്നിലാക്കി ‘യന്തിരന്റെ’ രണ്ടാംഭാഗം ‘2.0’ ഉപഗ്രഹ അവകാശ വില്‍പ്പനയിലും റെക്കോഡിട്ടു

ബാഹുബലിയെ പിന്നിലാക്കി ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ചിത്രമെന്ന പദവി സ്വന്തമാക്കിയ രജനികാന്തിന്റെ ‘യന്തിരന്റെ’ രണ്ടാംഭാഗം ‘2.0’ ഉപഗ്രഹ അവകാശ വില്‍പ്പനയിലും റെക്കോഡിട്ടു. സിനിമയുടെ ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം ഉപഗ്രഹസംപ്രേഷണ അവകാശം സീ ടിവി സ്വന്തമാക്കിയത് 110 കോടി രൂപയ്ക്ക്. ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ബോളിവുഡ് താരം അക്ഷയ്കുമാര്‍ വില്ലനായി എത്തുന്ന ഷങ്കര്‍ ചിത്രം 350 കോടി മുടക്കിയാണ് നിര്‍മിക്കുന്നത്. നായിക ആമി ജാക്സണ്‍. ഒക്ടോബര്‍ 18നാണ് റിലീസ്. ‘ബാഹുബലി’യുടെ രണ്ടാംഭാഗത്തിന്റെ ഉപഗ്രഹ അവകാശം നൂറുകോടിക്കാണ് വിറ്റുപോയത്.

പ്രേക്ഷകലോകം ഒന്നടങ്കം കാത്തിരുന ബാഹുബലി 2 ഏപ്രില്‍ 28ന് തിയറ്ററുകളിലെത്തും. എസ് എസ് രാജമൌലി ഒരുക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം പുതിയ കളക്ഷന്‍ റെക്കോഡുകള്‍ സൃഷ്ടിക്കുമെന്ന പ്രതീക്ഷയിലാണ് സിനിമ ലോകം. ഒന്നാം ‘ഭാഗത്തിലെ പ്രധാന താരങ്ങളായ പ്രഭാസ്, റാണാ ഡഗുപതി, അനുഷ്കാ ഷെട്ടി, തമന്ന, രമ്യ കൃഷ്ണന്‍, സത്യരാജ്, നാസര്‍ എന്നിവരും രണ്ടാം ഭാഗത്തിലുണ്ട്.

ബിഗ് ബജറ്റിലൊരുങ്ങുന്ന ബാഹുബലി 2–ന്റെ മേക്കിങ് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. പടുകൂറ്റന്‍ സെറ്റുകളും അത്യുഗ്രന്‍ വിഎഫ്എക്സ് സാങ്കേതിക വിദ്യയുമാണ് ചിത്രത്തിനായി ഉപയോഗിച്ചിരിക്കുന്നത്. കെ വി വിജയേന്ദ്രപ്രസാദിന്റേതാണ് കഥ.