നിലമ്പൂരില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിലല്ലെന്ന് മുഖ്യമന്ത്രി

pinarayi

നിലമ്പൂരില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിലല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. കരുളായ് വനത്തിലുണ്ടായ ഏറ്റുമുട്ടലിനെക്കുറിച്ച് ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട് കിട്ടിയെന്നും ഇതില്‍ പൊലീസിനെ കുറ്റപ്പെടുത്തുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.നിലമ്പൂര്‍ കരുളായ് വനത്തില്‍ മാവോയിസ്റ്റുകള്‍ ആക്രമിച്ചപ്പോള്‍ ഗത്യന്തരമില്ലാതെയാണ് പൊലീസ് തിരിച്ചടിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊലീസ് നടപടിയില്‍ ഒരാക്ഷേപവും ഇല്ല. മലപ്പുറം, കോഴിക്കോട്, പാലക്കാട്, കണ്ണൂര്‍, വയനാട് ജില്ലകളില്‍ മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്നും ഈ ജില്ലകളെ പ്രത്യേക സുരക്ഷാ പാക്കേജില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി ചോദ്യോത്തരവേളയില്‍ പറഞ്ഞു.കേരളത്തില്‍ ഇടതു തീവ്രവാദം വര്‍ധിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. 75 ആദിവാസികളെ സിവില്‍ പൊലീസ് ഓഫിസര്‍മാരായി നിയമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.