2020 വരെ എറിക് പാര്‍താലു ബെംഗളൂരു എഫ് സിയില്‍

eric paartalu

ബെംഗളൂരു മിഡ്ഫീല്‍ഡര്‍ എറിക് പാര്‍താലു പുതിയ കരാര്‍ ഒപ്പിട്ടു. രണ്ട് വര്‍ഷത്തേക്കാണ് പുതിയ കരാര്‍. കഴിഞ്ഞ വര്‍ഷമാണ് പാര്‍താലു ബെംഗളൂരു മിഡ്ഫീല്‍ഡില്‍ എത്തിയത്. കഴിഞ്ഞ ദിവസം ഗുര്‍പ്രീത് സിഗിന്റെ കരാറും ബെംഗളൂരു പുതുക്കിയിരുന്നു.മുന്‍ ഓസ്ട്രേലിയന്‍ ഇന്റര്‍നാഷണലാണ് എറിക് പാര്‍താലു. രണ്ടു തവണ ഓസ്ട്രേലിയയ്ക്കു വേണ്ടി ജേഴ്സി അണിഞ്ഞിട്ടുണ്ട് ഈ താരം. സ്കോട്ടിഷ് ലീഗില്‍ ഗ്രെറ്റ്നയ്ക്കു വേണ്ടിയും എ ലീഗില്‍ ബ്രിസ്ബനു വേണ്ടിയും എറിക് ബൂട്ടു കെട്ടിയിട്ടുണ്ട്. ഖത്തര്‍ ലീഗില്‍ നിന്നാണ് പാര്‍താലു ബെംഗളൂരുവിലേക്ക് എത്തിയത്.