മെറ്റൽ ഇറക്കിയിട്ടാൽ റോഡിന്റെ തകർച്ച മാറുമോ? മാസങ്ങൾക്കു മുൻപ് റോഡിലിറക്കിയ മെറ്റൽ കണ്ട് കുഴികളിൽ ചാടി യാത്ര നടത്തുകയാണു ജനം. പന്തളംമുക്ക്– കുടിലുമുക്ക് റോഡിലെ കാഴ്ചയാണിത്. ചമതയ്ക്കൽ, കുടിലുമുക്ക് മേഖലകളിൽ താമസിക്കുന്നവരെ ഉതിമൂടുമായി ബന്ധിപ്പിക്കുന്ന റോഡാണിത്. പിഡബ്ല്യുഡിയുടെ അധീനതയിലുള്ള റോഡ് തകർന്നിട്ടു കാലങ്ങളായി. മിക്കയിടത്തും ടാറിന്റെ അംശം കാണാനില്ല.മെറ്റലുകൾ നിരന്നു കിടക്കുകയാണ്. ഒരു കുഴിയിൽ നിന്നു മറ്റൊന്നിലേക്കു ചാടിയാണു ജനം യാത്ര നടത്തുന്നത്. എത്ര കാലം ദുരിതം താങ്ങണമെന്ന് അവർക്കറിയില്ല. അറ്റകുറ്റപ്പണി നടത്തുന്നതിനായി റോഡിൽ പലയിടത്തും മെറ്റൽ ഇറക്കിയിരുന്നു. അവയെല്ലാം കാടുമൂടി. എന്നിട്ടും കരാറുകാരനും അധികൃതരും ഇവിടേക്കു തിരിഞ്ഞു നോക്കുന്നില്ല.
മെറ്റൽ ഇറക്കിയിട്ട് മാസങ്ങളായി ; റോഡുപണി തുടങ്ങിയില്ല
RELATED ARTICLES