യുവാവ് പട്ടാപ്പകല്‍ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരം

citinews

യുവാവ് പട്ടാപ്പകല്‍ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വെന്‍റിലേറ്ററില്‍ ചികിത്സയില്‍ കഴിയുകയാണ് പെണ്‍കുട്ടി.തിരുവല്ലയിലെ സ്വകാര്യ സ്ഥാപനത്തില്‍ പഠിക്കാന്‍ പോകുന്ന സമയത്തായിരുന്നു കൊലപാതക ശ്രമം നടന്നത്. പ്രതിയായ യുവാവ് പെണ്‍കുട്ടിയുടെ വയറ്റില്‍ കുത്തുകയും തുടര്‍ന്ന് കുപ്പിയില്‍ കരുതിയിരുന്ന പെട്രോള്‍ ഒഴിച്ച്‌ തീ കൊളുത്തുകയുമായിരുന്നു. പെണ്‍കുട്ടിയുടെ ശരീരത്തില്‍ 80 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. പെണ്‍കുട്ടി 48 മണിക്കൂര്‍ നിരീക്ഷണത്തിലാണെന്നും, ഇത് കഴിയാതെ ഒന്നും പറയാനാകില്ലെന്നും ഡോക്ടര്‍മാര്‍ പറയുന്നു. വിദഗ്ധ ഡോക്ടര്‍മാരടങ്ങുന്ന സംഘമാണ് പെണ്‍കുട്ടിയെ ചികില്‍സിക്കുന്നത്. പ്രതിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.