കൊട്ടാരക്കരയ്ക്കടുത്ത് അമ്മയെ മകന്‍ വെട്ടിക്കൊന്നു

blood (1)

കൊട്ടാരക്കരയ്ക്കടുത്ത് പെരുങ്കുളത്ത് അമ്മയെ മകന്‍ വെട്ടിക്കൊന്നു. നെടുമ്പറമ്പ് ചെറുകോട്ട് മഠത്തില്‍ ശാന്താദേവി അന്തര്‍ജനം (68) ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയായിരുന്നു സംഭവം. യാതൊരു പ്രകോപനമില്ലാതെ അമ്മയെ മകന്‍ അക്രമിക്കുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മകന്‍ അശോക് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം, പൊലീസ് അറസ്റ്റ് ചെയ്യുന്നതിനിടെ പ്രതി സ്വയം കുത്തിപ്പരുക്കേല്‍പ്പിച്ചു. തുടര്‍ന്ന് അശോക് കുമാറിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പ്രതിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന് പൊലീസ് അറിയിച്ചു. പ്രമുഖ ജ്യോതിഷ പണ്ഡിതന്‍ തഴവ എസ്.എന്‍. പോറ്റിയുടെ ഭാര്യയാണു കൊല്ലപ്പെട്ട ശാന്താദേവി.