Thursday, April 25, 2024
HomeNationalപ്രവീൺ തൊഗാഡിയയെ വി​ശ്വ ഹി​ന്ദു പ​രി​ഷ​ത്ത് വർക്കിംഗ് പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് മാറ്റി

പ്രവീൺ തൊഗാഡിയയെ വി​ശ്വ ഹി​ന്ദു പ​രി​ഷ​ത്ത് വർക്കിംഗ് പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് മാറ്റി

വി​ശ്വ ഹി​ന്ദു പ​രി​ഷ​ത്ത് (വി​എ​ച്ച്പി) വർക്കിംഗ് പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് പ്രവീൺ തൊഗാഡിയയെ മാറ്റി. വർക്കിംഗ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ തൊ​ഗാ​ഡി​യ പ​ക്ഷ​ക്കാർ പരാജയപ്പെട്ടിരുന്നു. അലോക് കുമാർ പുതിയ വിഎച്ച്പി പ്രസിഡന്‍റാകും. തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ​ക്ഷ​ത്തി​ന്‍റെ സ്ഥാ​നാ​ർ​ഥി വി.​എ​സ്. കോ​ക്ജെ വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ച്ചിരുന്നു. തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെയാണ് തൊഗാഡിയയെ പുറത്താക്കി കോക്ജെ പുതിയ നേതൃസംഘത്തെ പ്രഖ്യാപിച്ചത്. അശോക് ചൗഗാലെയെ പുതിയ രാജ്യാന്തര വർക്കിംഗ് പ്രസിഡന്‍റായും തെരഞ്ഞെടുത്തു. 54 വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷ​മാ​ണ് വി​എ​ച്ച്പി​യി​ൽ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments